ന്യൂഡൽഹി: കെ.പി.സി.സിയിൽ നേതാക്കൾ തമ്മിലുള്ള തർക്കം കനത്തു. സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരണവുമായി കൂടുതൽ നേതാക്കൾ പരസ്യമായി രംഗത്ത് വന്നു. കെപിസിസി നേതൃത്വം കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. പുതിയ കെ.പി.സി.സി അംഗങ്ങളെ തീരുമാനിച്ചത് ആരും അറിഞ്ഞില്ല. വർക്കിങ് പ്രസിഡന്റായ താൻ പോലും വിവരങ്ങൾ അറിഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. കെ.പി.സി.സി നേതൃത്വത്തിനെതിരെ വിവിധ ഘടകങ്ങളിൽ വ്യാപകമായി വിമർശനം ഉണ്ട്. മുല്ലപ്പള്ളിയും സുധീരനും വിട്ടുനിന്നത് ചർച്ച ചെയ്യണം. കെ സുധാകരനും വിഡി സതീശനും എതിരായ പരാതികൾ കേന്ദ്രനേതൃത്വത്തിന് അറിയാം. പ്ലീനറിക്ക് ശേഷം കേരളത്തിലെ പ്രശ്നങ്ങളിൽ പരിഹാരം കാണണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.