കൽപ്പറ്റ: വയനാട്ടിലെ മുട്ടിൽ വാര്യാട് കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകം. രണ്ട് പേർ മരിക്കുകയും രണ്ട് ആളുകൾക്ക് പരിക്കേൽക്കുയും ചെയ്തു. അമ്മിണി, ഓട്ടോറിക്ഷ ഡ്രൈവർ ഷെരീഫ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരം. ഇവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷ പാർക്കിങ് സ്ഥലത്തു നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനിടെയിൽ കാറിൽ തട്ടി നിയന്ത്രണം വിട്ട എതിർ ദിശയിൽ നിന്നും വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം പോയ ബസ് പിന്നാലെ വന്ന കാറിലും ബൈക്കിലും ഇടിക്കുകയുമാണ് ചെയ്തത്.
വയനാട്ടിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു
