Timely news thodupuzha

logo

പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭാ സമ്മേളനം പുനരാരംഭിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തോടെയാണു നിയമസഭാ സമ്മേളനം വീണ്ടും ആരംഭിച്ചു. നികുതിഭാരവും മുഖ്യമന്ത്രിയുടെ അധികസുരക്ഷയും ഉന്നയിച്ചാണു പ്രതിപക്ഷം പ്രതിഷേധം കനപ്പിക്കുന്നത്. ചോദ്യോത്തര വേളയിലടക്കം ഈ എതിർപ്പ് പ്രകടമായിരുന്നു.

ബജറ്റ് അവരതണത്തിനു ശേഷം ഈ മാസം ഒൻപതിനാണു സഭ താത്കാലികമായി പിരിഞ്ഞത്. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിൽ കറുപ്പിനു വിലക്കേർപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എന്നിവർ കറുത്ത ഷർട്ട് ധരിച്ച് നിയമസഭയിൽ പങ്കെടുത്തു. കൂടാതെ ഇത് കേരളമാണ് ഉത്തര കൊറിയയല്ല, പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കണം എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളും കൈയിലേന്തിയാണ് സമ്മേളനത്തിൽ എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *