Timely news thodupuzha

logo

ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ടാർഗറ്റ് അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ല. തൊഴിലാളികൾ എല്ലാം സംതൃപ്തരാണ്. കെ.എസ്.ആർ.ടി.സിയിൽ സ്വകാര്യവത്കരണ നീക്കമില്ല.

യൂണിയനുകൾ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്‌മെന്റിന് നടപ്പാക്കാൻ കഴിയുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി. നിർബന്ധ വി.ആർ.എസ് കെ.എസ്.ആർ.ടി.സിയിൽ ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയമാണ്. ബൾക്ക് പർച്ചേഴ്സ് ആനുകൂല്യം ഒഴിവാക്കി. ഡിസംബർ മുതൽ ഈ ആനുകൂല്യം എടുത്തു കളഞ്ഞു. ലിറ്ററിന് 20 രൂപ വരെ അധിക ചെലവ് വന്നുവെന്നും ഇതുമൂലം 20 മുതൽ 30 കോടി രൂപ വരെ അധിക ചെലവ് ആണെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *