Timely news thodupuzha

logo

സ്വകാര്യബസുകളിൽ ക്യാമറകൾ ഘടിപ്പിച്ചു തുടങ്ങി; കെ.എസ്.ആർ.ടി.സിക്ക് ബാധകമല്ലെന്ന ​ഗവൺമെന്റ് തീരുമാനത്തിൽ പ്രതിഷേധം

തൊടുപുഴ: റോഡിലെ നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ സ്വകാര്യബസുകളിൽ ക്യാമറകൾ ഘടിപ്പിച്ചു തുടങ്ങി. എന്നാൽ ഈ നിയമം കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഏർപ്പെടുത്താത്ത സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സ്വകാര്യ ബസ് ജീവനക്കാർ ഉന്നയിക്കുന്നത്.

റോഡുകളിൽ സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങളെ തുടർന്ന് സ്വകാര്യ ബസുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു. പക്ഷെ ഇത് എത്രത്തോളം പ്രായോഗികമാണെന്നുള്ള കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. ഒരു ബസിന് മൂന്ന് ക്യാമറകൾ വച്ച് സ്ഥാപിക്കണം.

മുൻവശം ഉൾവശം പിറകുവശം തുടങ്ങിയ മൂന്നു ക്യാമറകൾ സ്ഥാപിക്കുന്നതിന് ഏകദേശം 20,000 രൂപയോളം ചിലവ് വരും. എന്നാൽ ഇതിൽ 5000 രൂപ മാത്രമാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ലഭിക്കുക.

ക്യാമറകൾ സർക്കാർ ചിലവിൽ തരണമെന്നും ആവശ്യപ്പെട്ടു. ഈ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നും സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന അജണ്ടകളിൽ ഒന്നുമാത്രമാണെന്നും അല്ലെങ്കിൽ ഈ നിയമം കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും ബാധകമാക്കണമെന്നും പ്രൈവറ്റ് ബസ് ഓണേഴ്സും ജീവനക്കാരും വ്യക്തമാക്കി.

തൊടുപുഴ നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിച്ച് ചെറു വാഹനങ്ങൾ സ്വകാര്യ ബസുകളിൽ ഇടിക്കുന്ന സംഭവം നിത്യേന ഉണ്ടാകാറുണ്ട്. നിസ്സാരസംഭവങ്ങൾക്കുപോലും ബസ്സിന്റെ ട്രിപ്പ് മുടങ്ങുന്നത് പതിവാണെന്നും ഈ സാഹചര്യങ്ങൾ ഒഴിവാക്കുവാൻ ബസ്സിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകൾ ഒരു പരിധി വരെ സഹായിക്കുമെങ്കിലും ഇത് എത്രത്തോളം പ്രായോഗികമാണെന്നുള്ളത് കണ്ടറിയണമെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *