ന്യൂഡൽഹി: പെഗാസെസെന്ന ചാര സോഫറ്റ് വെയർ ഉപയോഗിച്ച് തന്‍റെയുൾപ്പെടെ പല രാഷ്ട്രീയ നേതാക്കളുടെയും ഫോണിലുള്ള വിവരങ്ങൾ സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കവെയാണ് കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്.
ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണ് ഇന്ത്യയിലെന്നും രാഹുല്‍ വിമർശിച്ചു. എന്നാൽ ആരോപണം ഉന്നയിക്കുന്ന രാഹുല്‍ എന്തുകൊണ്ട് ഫോണ്‍ അന്വേഷണത്തിനായി കൈമാറിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തിരിച്ചടിച്ചു.