Timely news thodupuzha

logo

‘കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചു, ഇത് ഗൗരവമായി കാണണം’; കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി. നാടിന്റെ വികസനം തടയാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചു. ഇത് ഗൗരവമായി കാണണം. 2016 ലെ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം നിറവേറ്റിയതിന്റെ അംഗീകരമാണ് തുടർഭരണം. 74000 കോടിയുടെ 933 പദ്ധതികൾക്ക് അംഗീകാരം നൽകി. സംസ്ഥാനത്ത് തൊഴിലില്ലായ്മ കുറക്കാൻ സാധിച്ചു. ഇടുക്കി, കുട്ടനാട്, വയനാട് പക്കേജുകൾ സമയ ബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *