തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളവും ബി.ജെ.പി നേടുമെന്ന പ്രസ്താവനയിൽ പ്രതികരിച്ച് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടു പലകയാകും ലോക്സഭാ തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ ബി.ജെ.പിക്ക് കരുത്തുപകരും. ഭാരിച്ച ഉത്തരവാദിത്തമാണ് ഏൽപിച്ചത്. കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.