തൃശ്ശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നതിന് രേഖകളുമായി മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്നും ആരോപിച്ച അദ്ദേഹം വാർത്താസമ്മേളനത്തിനിടയിൽ അന്ന് യോഗം ചേർന്നതിന്റെ റിപ്പോർട്ടും പുറത്തുവിട്ടു. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ്, മുൻ മന്ത്രി എ.സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നൽകിയ കത്തായിരുന്നു അത്.