Timely news thodupuzha

logo

കർണാടക പി.യു.സി പരീക്ഷ; ഹിജാബ് അനുവദിക്കില്ല, സുപ്രീംകോടതിയിൽ നടപടികൾ തുടരട്ടെയെന്ന് ബി.സി.നാഗേഷ്

ബാംഗ്ലൂർ: കർണാടക പി.യു.സി പരീക്ഷകൾക്ക് ഒരു കാരണവശാലും ഹിജാബ് അനുവദിക്കില്ലെന്നും സുപ്രീംകോടതിയിൽ നടപടികൾ തുടരട്ടെയെന്നും വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ്. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തരവാദത്തിന് സുപ്രീംകോടതി വിസമ്മതിച്ച സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജികൾ ഇന്നും പരാമർശിച്ചു.

മാർച്ച് ഒമ്പതിനാണ് കർണാടക പി.യു.സി പരീക്ഷകൾ തുടങ്ങുന്നത്. പരീക്ഷയ്ക്ക് ഇനി അഞ്ച് ദിവസം മാത്രമാണുള്ളതെന്നും അതിനാൽ കേസിൽ ഉടനടി വാദം കേൾക്കണമെന്നും ഹർജിക്കാർ പറഞ്ഞു. എന്നാൽ പെട്ടെന്ന വന്ന് പരാമർശം നടത്തിയാൽ കേസ് പരിഗണിക്കാനാകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. അതേസമയം രണ്ട് തവണ ഹർജികൾ പരിഗണിച്ചതാണെന്ന് ഹർജിക്കാർ സൂചിപ്പിച്ചു.

ഇതോടെ ഹർജികൾ ഹോളി അവധി കഴിഞ്ഞ് പരിഗണിക്കാമെന്നായിരുന്നു കോടതി അറിയിച്ചത്. സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൻറെ ഭിന്നവിധിയെ തുടർന്ന് നേരത്തെ മൂന്നംഗ ബെ‍ഞ്ചിലേക്ക് വിട്ടിരുന്നെ ഹർജികൾ പരിഗണിക്കുന്ന ബെഞ്ച് ഇത് വരെയും രൂപീകരിച്ചിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *