തിരുവനന്തപുരം: എം.കെ രാഘവൻറെ കോൺഗ്രസ് നേതൃത്വത്തിനെതിരായ പ്രസംഗത്തിൽ കെ.പി.സി.സി റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകാനാണ് കെ.പി.സി.സി അധ്യക്ഷൻ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ടിന് നിർദ്ദേശം നൽകിയിരിക്കുന്നത്. പാർട്ടിയിൽ സ്ഥാനമാനങ്ങൾ വേണമെങ്കിൽ മിണ്ടാതെ ഇരിക്കണം. രാജാവ് നഗ്നനാണെന്നു പറയാൻ ആരുമില്ലെന്നും ആയിരുന്നു എം.കെ രാഘവൻ പറഞ്ഞത്. എന്നാൽ എം.കെ രാഘവൻറെ വിമർശനങ്ങളോട് വി.എം സുധീരൻ പ്രതികരിച്ചില്ല.