തൊടുപുഴ: ചെറിയൊരു മഴ പെയ്താൽ നഗരം വെള്ളക്കെട്ടായി മാറും.ഏതാനും വർഷമായി തൊടുപുഴ ടൗണിൽ ഇതാണ് സ്ഥിതി .വികസനത്തിൻ്റെ പേര് പറഞ്ഞു പാറകൾ പൊട്ടിക്കുന്നതും നെൽവയലുകൾ നികത്തുന്നതും പതിവായതോടെ റോഡുകളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമാണ് .
തൊടുപുഴ നഗരത്തിൽ റോഡുകൾക്ക് സമീപം നെൽപ്പാടങ്ങൾ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു.തൊടുപുഴ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും വാഴക്കുളം വരെ മനോഹരമായ നെൽപ്പാടങ്ങൾ അര നൂറ്റാണ്ട് മുൻപ് വരെ കാണാമായിരുന്നു.ആദ്യം റോഡ് വികസനത്തിൻ്റെ പേര് പറഞ്ഞു നെൽവയലുകൾ നികത്തി പിന്നീട് വികസനവും വ്യവസായ വികസനവും പറഞ്ഞായിരുന്നു നികത്തൽ.അതുപോലെ വെങ്ങല്ലൂർ – മങ്ങാട്ടുകവല റോഡിലും നെൽവയലുകൾ മനോഹര കാഴ്ചയായിരുന്നു. ഓരോരുത്തർ ആയി നെൽ വയലുകൾ നികത്തി.ഇപ്പൊൾ നെൽവയലുകൾ ഉണ്ടായിരുന്ന ഭാഗത്ത് മഴ പെയ്യുന്ന തോടെ വെള്ളം ഉയരുന്നു.അതിനു അധികൃതരെ പഴി പറയുന്ന ജനതയാണ് . ഗാന്ധി സ്ക്വയർ മുതൽ ചുങ്കം വരെയും നെൽവയലുകൾ ഉണ്ടായിരുന്നത് പലരും മറന്നു.
സമ്പത്തിനോടുള്ള ആർത്തി നമ്മുടെ പരിസ്ഥിതിയെ തകിടം മറിച്ചു.നെൽവയൽ നികത്തൽ കരാർ എടുക്കുന്ന സംഘങ്ങൾ വരെ ഇവിടെ പ്രവർത്തിക്കുന്നു .എന്തായാലും മഴ പെയ്യുന്ന തോടെ നഗരവും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയാണ്.അവശേഷിക്കുന്ന നെൽവയലുകളും നികത്തുവാൻ നിയമ നടപടികൾ നടന്നു വരുന്നു. എല്ലാം വികസനത്തിൻ്റെ പേര് പറഞ്ഞ്…