ഇടുക്കി: ജില്ലയിൽ നിരന്തരം കഞ്ചാവ് കടത്തി കൊണ്ടുവന്ന് വില്‍പ്പന നടത്തി യുവതലമുറയുടെ ഭാവിയ്ക്ക് ഭീഷണിയായി പ്രവര്‍ത്തിച്ച തൊടുപുഴ, വെള്ളിയാമറ്റം ഇളംദേശം കരയില്‍ ഇളയിടത്ത് പറമ്പില്‍ വീട്ടില്‍ അംറാസ് ഹസ്സന്‍ (26) എന്നയാളെ തുടർന്നും ഇടുക്കി ജില്ലയിലെ കുറ്റകൃത്യങ്ങളിൽ നിന്നും തടയുന്നതിനായി 2007ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പാ) പ്രകാരം, കൊച്ചി മേഖല ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, എല്ലാ ശനിയാഴ്ചയും തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുന്‍പാകെ ഹാജരായി ഒപ്പ് രേഖപ്പെടുത്തണം എന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇയാള്‍ തൊടുപുഴ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് മുന്‍പാകെ ഹാജരാകാതെ നിയമലംഘനം നടത്തിയതിനാല്‍ കാഞ്ഞാര്‍ പോലീസ് ഇയാള്‍ക്ക് എതിരെ കാപ്പാ നിയമ ലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടി 25.04.25 തിയതി കോടതി മുന്‍പാകെ ഹാജരാക്കി ജയിലിലടച്ചു.
നിരന്തരം കഞ്ചാവ് വിൽപ്പന; ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പിടികൂടി
