
ഇടുക്കി: ജില്ലയിൽ സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്ത വെറ്റിനറി ഡോക്ടർമാരുടെ കൂട്ടായ്മ ആണ് എൽഡർ വെറ്റ് സ് ഫോറം. ഈ കൂട്ടായ്മയുടെ സംഗമം മൂലമറ്റം അക്വാറ്റിക് സെന്ററിൽ വച്ച് നടന്നു. ഡോ. പ്രഭാകരൻ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗം ഡോ.കെ.ജെ തോമസ് ഉദ്ഘാടനം ചെയ്തു.

ഡോ.പി.ഒ എ ബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഡോ.രാധാകൃഷ്ണൻ കെ.കെ സ്വാഗതവും, ഡോ.കെ.എം ജേക്കബ് നന്ദിയും പറഞ്ഞു. ഡോ.വി.എ ജോസ്, ഡോ. ലത്തീഫ്, ഡോ. കുര്യാച്ചൻ, ഡോ. വിജയാംബിക, ഡോ.പി.ഒ ബേബി, ഡോ.മുരളീധരൻ, ഡോ. മധു സി.എസ് എന്നിവർ ആശംസകൾ അറിയിച്ചു. 80 വയസ്സു കഴിഞ്ഞ ഡോ. കെ.ജെ തോമസ്, ഡോ.പി.ഒ എബ്രഹം,ഡോ. പി.ആർ. സി പിള്ള, ഡോ.പി.ആർ പിള്ള എന്നിവരെ യോഗത്തിൽ ആദരിച്ചു. ഒരു ദിവസം നീണ്ടു നിൽക്കുന്ന പ്രോഗ്രാമിൽ മാജിക് ഷോ, തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു.