ബാംഗ്ലൂർ: ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബാംഗ്ലൂരിലെ വസതിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ ഒമ്പത് വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. രാജ്യത്തിൻറെ ബഹിരാകാശ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. സ്പേസ് കമ്മിഷൻ, കേന്ദ്ര സർക്കാരിൻറെ ബഹിരാകാശ വകുപ്പ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇസ്രോ മുൻ മേധാവി കെ കസ്തൂരിരംഗൻ അന്തരിച്ചു
