കോഴിക്കോട്: രാജാവ് നഗ്നനാണെന്ന് പറയാൻ ആരും തയ്യാറല്ല, കാരണം അങ്ങനെ പറഞ്ഞാൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്ന എം.കെ രാഘവൻ എം.പിയുടെ പരാമർശത്തെ ന്യായീകരിച്ച് കെ.മുരളീധരൻ. എം.കെ രാഘവൻ പറഞ്ഞതിൽ തെറ്റില്ല. പാർട്ടി പ്രവർത്തകരുടെ പൊതു വികാരമാണ് അദ്ദേഹം പറഞ്ഞത്.
കെ.പി.സി.സി അധ്യക്ഷൻ റിപ്പോർട്ട് ചോദിച്ചതിൽ തെറ്റില്ല. ഡിസിസി പ്രസിഡൻറ് റിപ്പോർട്ടുമായി നടത്തിയ പരസ്യ പ്രതികരണം തെറ്റാണ്. അങ്ങനെ പരസ്യപ്പെടുത്താൻ പാടില്ലായിരുന്നു. ഇന്നലത്തെ പരിപാടിയും പാർട്ടി വേദിയിലായിരുന്നു നടന്നത്. വിവാദമുണ്ടാകാതിരിക്കാനാണ് താൻ മിണ്ടാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.