തൃശ്ശൂർ: ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ പൊതുസമ്മേളനത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ പങ്കെടുക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര കഴിഞ്ഞ മാസം 20ന് കാസർകോട് നിന്നായിരുന്നു തുടങ്ങിയത്.
സംസ്ഥാന നേതൃത്വവുമായുള്ള ചേർച്ചയില്ലായ്മയെ തുടർന്ന് അന്ന് ഇ.പി റാലിയിൽ പങ്കെടുക്കാത്തത് വിവാദമായിരുന്നു. വിവിധ ജില്ലകൾ സന്ദർശിച്ച ശേഷമാണ് ജാഥ ഇന്ന് തൃശ്ശൂരിലേക്ക് പ്രവേശിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാനായി ഇ.പി രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിച്ചു.