കൊല്ലം: കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെയുണ്ടായ അക്രമണത്തിൽ ഭരണപക്ഷത്തിനെതിരെ മുൻ മന്ത്രി ഷിബു ബേബി ജോൺ. ഏഷ്യാനെറ്റ് ന്യൂസിനെതിരായ നടപടി അസാധാരണമാണ്. ആക്രമണം ആസൂത്രിതം. ആരെയോ വാർത്ത അസ്വസ്ഥമാക്കിയിട്ടുണ്ട്.
ഇത്തരം പ്രതിഷേധങ്ങൾ വക വെക്കാതെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ശക്തമായി തുടരണം. മുഖ്യമന്ത്രി കുട്ടി കുരങ്ങുകളെ കൊണ്ട് ചുടു ചോറ് വാരിക്കുകയാണെന്നും ലഹരിക്കെതിരെ വാർത്തകൾ നൽകുമ്പോൾ എന്തിന് സി.പി.എം അസ്വസ്ഥത കാണിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.