ആലപ്പുഴ: കോൺഗ്രസിനകത്തെ ഭരണ സംവിധാനത്തെക്കിറിച്ച് എം.കെ രാഘവൻ പരാമർശം നടത്തിയതിനെ കുറ്റപ്പെടുത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിലാണ്. പരസ്യപ്രതികരണം ഗുണംചെയ്യില്ല. രാഘവൻ പ്ലീനറിയിൽ പങ്കെടുത്തയാളാണ്. അവിടെ അഭിപ്രായം പറയണമായിരുന്നു. വിമർശനങ്ങൾ സ്വാഭാവികമാണെന്നും ഉന്നയിക്കുന്നത് പുറത്താവരുതെന്നുമായിരുന്നു ആലപ്പുഴയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം കൂട്ടിച്ചേർത്തത്.