തൃശൂർ: ബി.ജെ.പി ത്രിപുരയിലെ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മിനും ഇടതുപക്ഷത്തിനുമെതിരെ ആരംഭിച്ച അക്രമവും കൊള്ളിവെയ്‌പും പ്രതിഷേധാർഹമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളം ഭരിക്കാമെന്ന ബി.ജെ.പിയുടെ മോഹം നടക്കില്ല. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ സി.പി.ഐ(എം) നേതാക്കളെ വധിക്കാൻ ബി.ജെ.പി പരസ്യമായി ആഹ്വാനം ചെയ്യുകയാണ്.
ബി.ജെ.പിയുടെ ഈ കിരാതവാഴ്‌ചക്കെതിരെ എല്ലാ പാർട്ടി ഘടകങ്ങളും ശക്തമായ പ്രതിഷേധം ഉയർത്തുകയും ത്രിപുരയിലെ സഖാക്കൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും വേണമെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ എം.വി ഗോവിന്ദൻ വിശദമാക്കി.