തൃശ്ശൂർ: വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. വിനോദയാത്രയുടെ ഭാഗമായി എറണാകുളത്ത് നിന്നെത്തി പാർക്കിൽ കുളിച്ച രണ്ട് കുട്ടികൾക്കാണ് രോഗം പിടിപ്പെട്ടത്.
വിവരം പുറത്തെത്തിയ ഉടൻ തന്നെ അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ തൃശ്ശൂർ ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. വാട്ടർ തീം പാർക്കിലെ വെള്ളത്തിൻറെ സാമ്പിൾ ആരോഗ്യ വിഭാഗം ശേഖരിച്ചിട്ടുണ്ട്. രോഗത്തിനടയാക്കി ഇടയായ സാഹചര്യമാകും പരിശോധിക്കുക. എലിപ്പനി ശ്രോതസ്സ് കണ്ടെത്തുക ബുദ്ധിമുട്ടെന്നാണ് ആരോഗ്യ വിഭാഗം പറഞ്ഞു.