കൊച്ചി: കഴിഞ്ഞ ദിവസം ബ്രഹ്മപുരം മാലിന്യ പ്ലാൻറിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കളക്‌ടർ ഡോ രേണുരാജ്. ഇന്ന് ഉച്ചയോടെ തീ കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടേണ്ടിവരുമെന്ന് കളക്‌ടർ അറിയിച്ചു. ആളികത്തുന്നതിൻറെ ശക്തി ക്ഷയിച്ചെങ്കിലും പുക പടരുന്നത് തുടരുകയാണ്. വ്യോമസേനയുടെ പ്രാഥമിക ചർച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വഴി നടത്തി. വൈകിട്ട് മൂന്നിന് ഇതുമായി ബന്ധപ്പെട്ട് കളക്‌ടറേറ്റിൽ യോഗം നടക്കും.
ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടുത്തം; വ്യോമസേനയുടെ സഹായം തേടേണ്ടിവരുമെന്ന് കളക്‌ടർ ഡോ രേണുരാജ്
