കോഴിക്കോട്: ഇ.പി ജയരാജൻറെ പ്രസ്താവനയിൽ പ്രതികരിച്ച് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ കുടുംബത്തെ പ്രതിപക്ഷം വേട്ടയാടുന്നു എന്നാണ് ഇ.പി പറഞ്ഞിരുന്നത്.
അതിന് വി.ഡി സതീശന്റെ മറുപടി ഇങ്ങനെ; ‘എവിടെയാണ് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുടുംബത്തെ വേട്ടയാടിയത്? ഇ.പി പറഞ്ഞത് തൻറെ കുടുംബത്തെ വേട്ടയാടുന്ന കാര്യമാണ്. അത് പ്രതിപക്ഷമല്ല സ്വന്തം പാർട്ടിക്കാർ തന്നെയാണ് ഇ.പിയുടെ കുടുംബത്തെ വേട്ടയാടുന്നത്. ചുരുക്കി പറഞ്ഞാൽ അദ്ദേഹം പറഞ്ഞതിൻറെ അർഥം താൻ ഒറ്റയ്ക്കല്ല..പിണറായി വിജയൻറെ കുടുംബവും വിവാദത്തിൽ ഉണ്ടെന്നാണ്. മുഖ്യമന്ത്രിയുടെ കുടുംബം കേരളത്തിൻറെ ഐശ്വര്യമാണെന്ന് ഇ.പി പറഞ്ഞതിലൂടെ അദ്ദേഹത്തിൻറെ കുടുംബത്തെക്കൂടി പൊതുശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുന്നു.’