തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചിയിലെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയ വിഷയം സഭയില്‍ ഉന്നയിച്ച് പി.സി വിഷ്ണുനാഥ് എം.എൽ.എ.
‘ലഹരി സംഘങ്ങൾക്കെതിരെ വാര്‍ത്ത വന്നാൽ അതിൽ വിറളി പിടിക്കേണ്ടത് ലഹരി മാഫിയക്കല്ലേ, എന്തിനാണ് എസ്എഫ്ഐക്ക് ഇത്ര പ്രതിഷേധം. സർക്കാരിനെതിരായ ഗൂഢാലോചന എന്നാണ് ഏഷ്യാനെറ്റിനെതിരായ എഫ്.ഐ.ആറിൽ പറയുന്നത്. ലഹരി മാഫിയയ്ക്കെതിരായ വാർത്ത എങ്ങനെ സർക്കാരിനെതിരാകുമെന്നും. ബി.ബി.സിയിൽ നടന്ന റെയ്ഡിന് പിന്നാലെ സി.പി.എം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പുണ്ട്. ആ പ്രസ്താവനയിൽ മോദിയെന്ന ഭാഗം ഒഴിവാക്കി പിണറായിയെന്നും ഇ.ഡിയെന്ന ഭാഗം ഒഴിവാക്കി കേരള പൊലീസ് എന്നുമാക്കിയാൽ ആ നോട്ടീസ് അതേ പോലെ തന്നെ ഇറക്കാമെന്നും’ അദ്ദേഹം തുറന്നടിച്ചു.