കൊച്ചി: അറസ്റ്റിലായി ആറ് വർഷമായെന്നും കേസിൻറെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നും ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽ കുമാറിൻറെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തളളി. ഈ നിർണായക ഘട്ടത്തിൽ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ ദിവസം കേസ് രേഖകൾ പരിശോധിച്ചശേഷം യുവനടിയ്ക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്നും പ്രഥമ ദൃഷ്ട്യാ തന്നെ ഇത് തെളിയിക്കുന്നതാണ് നടിയുടെ മൊഴിയെന്നും ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പരാമർശിച്ചിരുന്നു. നടൻ ദീലിപടക്കം പ്രതിയായ കേസിന്റെ വിധിയെന്തെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.