തിരുവനന്തപുരം: തന്നെ ലഹരിക്കടത്തിന് ഉപയോഗിച്ചു എന്ന് എട്ടാം ക്ലാസുകാരി വെളിപ്പെടുത്തിയ അഴിയൂർ ലഹരി കടത്ത് കേസിലെ പ്രതിയുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രി. പൊലീസ് അന്വേഷണം നടത്തിവരുന്ന കേസിലെ പ്രതിയെയാണ് മുഖ്യമന്ത്രി നിയമസഭയിൽ നിരപരാധിയായി ന്യായീകരിച്ചത്. കോഴിക്കോട് റൂറൽ പൊലീസും മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സംഘവും കേസ് അന്വേഷിച്ചു വരികയാണ് നിലവിൽ. പ്രതിയെ അനുകൂലിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം അന്വേഷണം പൂർത്തിയാകും മുമ്പാണ്.
അഴിയൂർ ലഹരി കടത്ത് കേസ്; പ്രതിയുടെ ഭാഗം ന്യായീകരിച്ച് മുഖ്യമന്ത്രി
