തിരുവനന്തപരം: നിയമസഭയിൽ വാൽക്ക് ഔട്ട് പ്രഖ്യാപിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിൽ ഭരണപക്ഷത്തെ കുറ്റപ്പെടുത്തി എംഎൽഎ പികെ ബഷീർ. മണി പവറും പൊളിറ്റിക്കൽ പവറുമുള്ള സി.പി.എം മീഡിയകളെ കൂടി പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നിങ്ങളെ പുകഴ്ത്തിയാൽ അവാർഡും നിങ്ങൾക്കെതിരെ തിരിഞ്ഞാൽ കേസും അറസ്റ്റും എന്നതാണ് അവസ്ഥ. സാങ്കേതികത്വം പറഞ്ഞ് മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.