തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ചിലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. അനാവശ്യ ചെലവുകൾ കര്‍ശനമായി നിയന്ത്രിക്കും. വിദേശയാത്ര, വിമാനയാത്ര, ടെലിഫോൺ ചാര്‍ജ്ജ്, കെട്ടിടം മോടി പിടിപ്പിക്കൽ, വാഹനം വാങ്ങൽ എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നികുതി കുടിശിക പിരിക്കാൻ നടപടി ഊർജ്ജിതമാക്കി. വിവിധ ക്ഷേമ പെൻഷനുകൾക്കായി 11,101.92 കോടി രൂപ നടപ്പ് സാമ്പത്തിക വർഷം വകയിരുത്തിയിട്ടുണ്ട്. 2015-2016 സാമ്പത്തിക വർഷത്തിൽ ഇത് 3675.16 കോടി മാത്രമായിരുന്നുവെന്നും മന്ത്രി അറിയിച്ചു.