Timely news thodupuzha

logo

ഡോക്ടർമാരുടെ സമരത്തിൽ പ്രതിസന്ധിയിലായി രോ​ഗികൾ

കോഴിക്കോട്: ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരത്തിൽ കഷ്ടപ്പെട്ട് രോഗികൾ. ഇതേക്കുറിച്ച് അറിയാതെ സർക്കാർ ആശുപത്രികളിലുൾപ്പെടെയെത്തിയ നിരവധി രോഗികളാണ് മടങ്ങിയത്. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടു വരാൻ സർക്കാർ തയ്യാറാകണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.

ഡോക്ടറെ മർദിച്ച സംഭവത്തിൽ കർശന നടപടി എടുക്കണമെന്ന് പറഞ്ഞു കൊണ്ട് ഐ എം എയുടെ നേതൃത്വത്തിലായിരുന്നു സമരം. ഒ.പി ബഹിഷ്കരിച്ചായിരുന്നു സർക്കാർ ഡോക്ടർമാരുടെ സമരം. പി.ജി വിദ്യാർത്ഥകൾ മാത്രമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓ.പിയിലെത്തിയത്. അത്യാഹിത വിഭാഗത്തെ മാത്രം പണിമുടക്കിൽ നിന്നും ഒഴിവാക്കി. കെ.ജി.എം.ഓ.എയെന്ന സർക്കാർ ഡോക്ടർമാരുടെ സംഘടനയും മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയും സമരത്തിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *