തൃശൂർ: മാളയിൽ ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ചേർന്ന സമ്മേളനത്തിനിടെ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച വിഷയത്തിൽ മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോഴിക്കോടുള്ള ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പൊലീസ് പരിശോധനയെപ്പറ്റി പറയുന്നതിനിടെ യുവാവ് മൈക്ക് ശരിയായി വയ്ക്കാനെത്തിയപ്പോൾ എം.വി ഗോവിന്ദൻ രോക്ഷാകുലനാവുകയായിരുന്നു.
‘ശകാരിച്ചതല്ല, പ്രസംഗത്തിനിടെ മൈക്കിനോട് ചേർന്ന് നിൽക്കാൻ പറഞ്ഞപ്പോൾ, അതെനിക്കറിയാമെന്ന് പറഞ്ഞതാണ്. മൈക്ക് ഉപയോഗിക്കുന്നതിൻറെ സാങ്കേതിക വശത്തെക്കുറിച്ച് പറഞ്ഞു മനസിലാക്കിയെന്നുമായിരുന്നു’ അദ്ദേഹത്തിന്റെ പ്രതികരണം.