കൊല്ലത്ത് എം.ഡി.എം.എയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിൽ. കൊല്ലം അഞ്ചലിലെ കിളിമാനൂർ റേഞ്ച് ഓഫീസറായ അഖിലാണ് പിടിയിലായത്. 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥനായ അഖിലിൻറെ നേതൃത്വത്തിൽ എം.ഡി.എം.എ വിൽപ്പന നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ ഏറെ നാളുകളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ഇവർ താമസിച്ചിരുന്ന അഞ്ചലിലെ ലോഡ്ജിലെത്തി പൊലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും എം.ഡി.എം.എയുമായി അറസ്റ്റിൽ
