കടുവാപേടിയിൽ കഴിയുന്ന ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും വനം വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികൾ കട്ടപ്പന ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. ക്യാമറ സ്ഥാപിച്ചാൽ വനം വകുപ്പിന്റെ ഉത്തരവാദിത്വം തീരില്ലന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി പറഞ്ഞു.
സമരത്തിന് ഡി.സി.സി ജനറൽ സെക്രട്ടറി വൈ.സി.സ്റ്റീഫൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോസ് തച്ചാപ്പറമ്പിൽ, റെജി ഇലുപ്പിലിക്കാട്ട്, ജോസുകുട്ടി അരീപറമ്പിൽ, രതീഷ്.എ.എസ്, തോമസ് കടൂതാഴെ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, അലൻ ജോർജ് എന്നിവർ നേതൃത്വം നൽകി.