Timely news thodupuzha

logo

കോടതി വിധിയും എം.പി സ്ഥാനം നഷ്ടപ്പെടലും; രാഹുൽ ​ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് നടക്കും

ന്യൂഡൽഹി: ലോക്സഭാ അംഗത്വം റദ്ദാക്കിയതിനു ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ വാർത്താസമ്മേളനം ഇന്ന്. ഉച്ചയ്ക്ക് 1 മണിക്ക് എഐസിസി ആസ്ഥാനത്താണു വാർത്താസമ്മേളനം. പ്രതിപക്ഷ പാർട്ടികളെ ഒപ്പം ചേർത്തു കൊണ്ടു വലിയ പ്രക്ഷോഭപരിപാടികൾക്കാണു കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇന്നു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രതിഷേധ പരിപാടികൾ നടക്കും. അയോഗ്യനാക്കിയ നടപടയിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പല പ്രതിഷേധങ്ങളും സംഘർഷത്തിൽ കലാശിച്ചിരുന്നു.

തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നു കോൺഗ്രസ് നേതൃത്വം അറിയിച്ചു. ജൻ ആന്ദോളൻ എന്ന പേരിൽ പ്രതിഷേധപരിപാടികൾ സംഘിപ്പിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു കറുത്ത ദിനമായി ആചരിക്കുമെന്നു പ്രസിഡന്‍റ് എൻ. ഡി. അപ്പച്ചൻ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *