ശ്രീനഗർ: കാശ്മീരിൽ 2 ലഷ്കർ ഭീകരരെ പിടികൂടി സൈന്യം. ഇവരിൽ നിന്നും രണ്ട് ചൈനീസ് ഗ്രനേഡുകളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. സൈന്യവും സി.ആർ.പി.എഫും ബന്ദിപ്പോര പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. ബന്ദിപ്പോരയിൽ വച്ചാണ് ഇവർ പിടിയിലാവുന്നത്. ബന്ദിപ്പോര പൊലീസ് സ്റ്റേഷനിൽ യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.