Timely news thodupuzha

logo

എറിക് ഗാർസെറ്റി ഇനി മുതൽ ഇന്ത്യയിലെ യു.എസ് അംബാസിഡർ

വാഷിങ്ടൺ: ഇന്ത്യയിലെ യു.എസ് അംബാസിഡറായി എറിക് ഗാർസെറ്റി ചുമതലയേറ്റു. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്‍റ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ എറിക്കിന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

മാർച്ച് 15-നു എറിക്കിന്‍റെ നിയമനത്തിനു സെനറ്റ് അംഗീകാരം നൽകിയിരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു സുപ്രധാന സ്ഥാനത്തേക്ക് ചുമതലയേൽക്കാൻ എറിക് ഗാർസെറ്റി എത്തുന്നത്. 2021-ൽ എറിക്കിനു നോമിനേഷൻ നൽകിയിരുന്നെങ്കിലും സെനറ്റിൽ വേണ്ടത്ര പിന്തുണയില്ലെന്നു മനസിലാക്കിയതിനാൽ വോട്ടെടുപ്പിന് എത്തിച്ചിരുന്നില്ല. തുടർന്നു അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ റീനോമിനേറ്റ് ചെയ്യുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *