ന്യൂഡൽഹി: ബി.ജെ.പി ഒരു ശബ്ദത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. എന്നാൽ ലോകത്തിന്‍റെ എല്ലാ കോണുകളിലും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നുവെന്ന് ശശി തരൂർ എം.പി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത വിദേശ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത് എങ്ങനെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. വിദേശ മാധ്യമങ്ങളുടെ വാര്‍ത്തകളുടെ സ്ക്രീൻഷോട്ട് അദ്ദേഹം ട്വീറ്റ് ചെയ്‌തത്.
ഗാർഡിയൻ ഓസ്‌ട്രേലിയ, സൗദി അറേബ്യയിലെ അഷ്‌റഖ് ന്യൂസ്, ഫ്രാൻസിലെ ആർഎഫ്‌ഐ, സിഎൻഎൻ ബ്രസീൽ, ദ് വാഷിങ്ടന്‍ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളിൽ വന്ന സ്ക്രീൻഷോട്ടുകളടക്കമാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്.