മുംബൈ: കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മുളുണ്ട് വൈശാലി നഗറിലെ കല്പനഗരിയിൽ താമസിച്ചു വരിക ആയിരുന്ന മുതിർന്ന പൗരനായ ഗോപാലകൃഷ്ണ കുറുപ്പ് നെ(79) കാണാതാകുന്നത്. ദിവസങ്ങളായിട്ടും ഇതുവരെ യാതൊരു വിവരവും ലഭ്യമാകാത്തതിനെ തുടർന്നാണ് വ്യാഴാഴ്ച്ച ആക്ഷൻ കമ്മിറ്റി രൂപപീകരിച്ചത്.
പോലീസ് അന്വേഷണം ഉർജിതപെടുത്തുവാനും ഗോപാലകൃഷ്ണ കുറുപ്പിനു വേണ്ടി വിപുലമായ തിരച്ചിൽ നടത്തുന്നതിനുവേണ്ടിയാണ് താനെ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചതെന്നു ഭാരവാഹികൾ അറിയിച്ചു.താനെ ശ്രീനഗർ റോയൽ ടവറിലുള്ള നായർ വെൽഫെയർ അസ്സോസിയേഷൻ ഹാളിലാണ് വ്യാഴാഴ്ച വൈകീട്ട് യോഗം ചേർന്നത്.
യോഗത്തിൽ മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയെ നേരിൽ കണ്ട് പോലീസ് അന്വേഷണം ഉർജിത പെടുത്തുന്നതിന് നിവേദനം നൽകുന്നതിന് തീരുമാനമായതായി ശ്രീകാന്ത് നായർ അറിയിച്ചു. കൂടാതെ മുംബൈയിലും മറ്റു പല സ്ഥലങ്ങളിലും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ നേരിട്ട് പോയി അന്വേഷിക്കാനും തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.
വിവിധ മലയാളി സമാജം സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. ശ്രീകാന്ത് നായർ, ഹരികുമാർ നായർ, സോമൻ പിള്ള, അരവിന്ദൻ നായർ,ആർ.കെ പിള്ള എന്നിവർ പൗരസമിതിക്ക് നേതൃത്വo നൽകി.