ബാംഗ്ലൂർ: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ കര്‍ണ്ണാടകയില്‍ 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പി.സി.സി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന ആദ്യഘട്ട പട്ടികയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധരാമയ്യ വരുണ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമ്പോള്‍ ശിവകുമാര്‍ കനകപുരയില്‍ മത്സരിക്കും. മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വര കൊരട്ടഗെരെയില്‍ നിന്നും മത്സരിക്കുമ്പോള്‍ മുന്‍മന്ത്രിമാരായ കെ എച്ച് മുനിയപ്പ ദേവനഹള്ളിയില്‍ നിന്നും പ്രിയങ്ക് ഖാര്‍ഖെ ചിത്തപൂരില്‍ നിന്നും ജനവിധി തേടും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയുടെ മകനാണ് പ്രിയങ്ക് ഖാര്‍ഖെ. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ഇലക്ഷന്‍ കമ്മിറ്റിയാണ് കര്‍ണാടകയിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പുറത്തിറക്കിയത്. രാഹുല്‍ ഗാന്ധിയും യോഗത്തില്‍ സന്നിഹിതനായിരുന്നു.