മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞതിൽ വലിയ സന്തോഷമെന്ന് സഹോദരി സരസു. ഇത്രയും താഴേയ്ക്കിടയിൽ നിന്നും പോരാടി നേടാൻ ഞങ്ങൾക്കു കഴിഞ്ഞു.
കോടതിയോട് നന്ദി പറയുന്നു. വെറുതെ വിട്ട രണ്ടു പേരെയും ശിക്ഷിക്കാനായി വീണ്ടും പോരാടുമെന്നും സരസു പറഞ്ഞു. കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണെമന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു.
കേസിൽ എല്ലാവരും കുറ്റക്കാരാണെന്നാണ് വിശ്വസിക്കുന്നത്. കേസിൽ രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് മധുവിന്റെ അമ്മ പറഞ്ഞു. കോടതിവളപ്പിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.