തൃശൂർ: ഉറക്കത്തിൽ നിന്നും വിളിച്ച് എഴുന്നേൽപ്പിക്കാൻ വൈകിയതിന്‍റെ പേരിൽ വാക്കേറ്റമുണ്ടാക്കി അച്ഛനെ മർദ്ദിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം.
മദ്യപിച്ച് വൈകിട്ട് അഞ്ചുമണിക്ക് വീട്ടിലെത്തിയ റിജോ എട്ടേകാലിന് വിളിച്ചെഴുന്നെഴുന്നെൽപ്പിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. പക്ഷെ 8:30 ഓടെയാണ് വീട്ടുകാർ വിളിച്ച് എഴുന്നേൽപ്പിച്ചത്. തുടർന്ന് അവരുമായി തർക്കം ഉണ്ടാക്കി. ഇത് ചോദ്യം ചെയ്ത പിതാവിനെ റിജോ തള്ളിയിട്ടു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചേർപ്പ് കോടന്നൂർ ആര്യപാടം ചിറമ്മൽ വീട്ടിൽ ജോയിയെയാണ് (60) മകൻ റിജോ (25) കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.