Timely news thodupuzha

logo

മഹിളാ കോൺഗ്രസ് പുനഃസംഘടന; ജെബി മേത്തർ ഭാരവാഹികളെ തീരുമാനിച്ചത് കെ.പി.സി.സിയോട് ആലോചിക്കാതെയെന്ന് ആരോപണം

ന്യൂഡൽഹി: കെ.പി.സി.സിയോട് ആലോചിക്കാതെയാണ് ജെബി മേത്തർ മഹിളാ കോൺഗ്രസ് പുനഃസംഘടനയിൽ ഭാരവാഹികളെ തീരുമാനിച്ചത് ന്ന് ആരോപണവുമായി ഒമ്പത് എംപിമാർ രം​ഗത്ത്. ഇതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് എംപിമാരും ചില മഹിള കോൺഗ്രസ് അംഗങ്ങളും ചേർന്ന് പരാതി നൽകി. ജെബി മേത്തറിനെ വീണ്ടും കേരളത്തിൽ മഹിളാ കോൺഗ്രസിന്‍റ പ്രസിഡന്‍റാക്കിയുള്ള പട്ടികയ്ക്ക് എ.ഐ.സി.സി അംഗീകരം നൽകിയത് കഴിഞ്ഞ ദിവസമാണ്.

18 ജനറൽ സെക്രട്ടറിമാരും നാലു വൈസ് പ്രസിഡന്‍റുമാരും അടങ്ങുന്നതാണ് പട്ടിക. അതിനു പിന്നാലെയാണ് പരാതിയുമായി ഒരു വിഭാ​ഗം എത്തിയത്. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും കൂടിയാലോചിച്ചിരുന്നായും ജെബി മേത്തർ എം.പി പ്രതികരിച്ചു.

ഭാരവാഹികൾ: ആർ.ലക്ഷ്മി, രജനി രാമാനന്ദ്, യു.വഹീദ, വി.കെ.മിനിമോൾ (വൈസ് പ്രസിഡന്റുമാർ), ഷീബ രാമചന്ദ്രൻ, ബിന്ദു ചന്ദ്രൻ, ബിന്ദു സന്തോഷ് കുമാർ, ഗീത ചന്ദ്രൻ, ജയലക്ഷ്മി ദത്തൻ, എൽ.അനിത, ലാലി ജോൺ, ആർ. രശ്മി, രാധാ ഹരിദാസ്, രമ തങ്കപ്പൻ, എസ്.ഷാമില ബീഗം, സൈബ താജുദ്ദീൻ, സുബൈദ മുഹമ്മദ്, സുധ നായർ, സുജ ജോൺ, സുനിത വിജയൻ, ഉഷ ഗോപിനാഥ്, നിഷ സോമൻ (ജനറൽ സെക്രട്ടറിമാർ), പ്രേമ അനിൽ കുമാർ (ട്രഷറർ).

ജില്ലാ പ്രസിഡന്‍റുമാർ: ഗായത്രി വി. നായർ (തിരുവനന്തപുരം), ഫേബ എൽ.സുദർശനൻ (കൊല്ലം), രജനി പ്രദീപ് (പത്തനംതിട്ട), ബബിത ജയൻ (ആലപ്പുഴ), ബെറ്റി ടോജോ ചെറ്റേറ്റുകുളം (കോട്ടയം), മിനി സാബു (ഇടുക്കി), സുനീല സിബി (എറണാകുളം), ടി.നിർമല (തൃശൂർ), സിന്ധു രാധാകൃഷ്ണൻ (പാലക്കാട്), പി.ഷഹർബൻ (മലപ്പുറം), ഗൗരി പുതിയേത്ത് (കോഴിക്കോട്), ജിനി തോമസ് (വയനാട്), ശ്രീജ മഠത്തിൽ (കണ്ണൂർ), മിനി ചന്ദ്രൻ (കാസർകോട്). മഹിള കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാർ നിർവാഹക സമിതി അംഗങ്ങളാണ്.

Leave a Comment

Your email address will not be published. Required fields are marked *