തൃശൂരിലെ കയ്പമംഗലത്തു പ്രവർത്തിക്കുന്ന “മൂന്നുപീടിക ഫ്യൂവൽസെന്ന” പെട്രോൾ പമ്പിന്റെ ഉടമയായ കോഴിപറമ്പിൽ മനോഹരനെ തട്ടി കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് വിധിച്ച് കോടതി.
പ്രതികളായ കയ്പമംഗലം സ്വദേശികളായ കല്ലിപറമ്പിൽ അനസ്, കുന്നത്ത് അൻസാർ, കുറ്റിക്കാടൻ സ്റ്റിയോ എന്നിവരാണ് കുറ്റവാളികൾ. ശിക്ഷാവിധി 17 ന് വിധിക്കും. 2019 സെപ്റ്റംബർ 15നായിരുന്നു സംഭവം നടന്നത്.