കൊച്ചി: സംസ്ഥാന സർക്കാരിന്റെ സഹകരണ നിയമ ഭേദഗതി ബില്ലിനെതിരായ ഹർജി ഹൈക്കോടതി തള്ളി. കോടതി, സംസ്ഥാന സർക്കാരിന് അമിത അധികാരങ്ങൾ നൽകുന്നതാണ് ഭേദഗതി ബില്ലിലെ വ്യവസ്ഥകളെന്ന വാദം അംഗീകരിച്ചില്ല.
നിയമസഭാ സെലക്ട് കമ്മിറ്റി, ഭേദഗതി ബില്ലിന്മേൽ, പൊതുജന അഭിപ്രായമറിയാൻ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന സിറ്റിങ് തുടരുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. കോടതി തള്ളിയത് കോലിയങ്കോട് കൺസ്യൂമർ സഹകരണ സംഘം സമർപ്പിച്ച ഹർജിയാണ്.