നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്‌റ്റില്‍. കട്ടപ്പന കല്ലുകുന്ന് സ്വദേശി വട്ടക്കാട്ടില്‍ ജോമാര്‍ട്ടിനാ(24)ണ് അറസ്‌റ്റിലായത്. കട്ടപ്പനയില്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്‌ടര്‍ പി.കെ. സുരേഷും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളില്‍നിന്നും 150 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പ്രതിക്കെതിരെ എന്‍.ഡി.പി.എസ്. കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
എക്‌സൈസ് ഉദ്യോഗസ്‌ഥരായ മനോജ് സെബാസ്‌റ്റ്യന്‍, പ്രിവന്റീവ് ഓഫീസര്‍ സജിമോന്‍ ജി. തുണ്ടത്തില്‍, ജോസി വര്‍ഗീസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിന്‍സണ്‍, ബിജുമോന്‍, വനിത സിവില്‍ ഓഫീസര്‍ ബിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.