Timely news thodupuzha

logo

എ.ഐ ഉപയോ​ഗിച്ച് വാർത്ത അവതാരകയെ സൃഷ്‌ടിച്ച്‌ കുവൈറ്റ് മാധ്യമം

കുവൈറ്റ് സിറ്റി: നിർമിത ബുദ്ധി (എ.ഐ) ഉപയോ​ഗിച്ച് വാർത്ത അവതാരകയെ സൃഷ്‌ടിച്ച്‌ കുവൈറ്റ് മാധ്യമം. കുവൈത്ത് ടൈംസാണ്‌ നിർമിത ബുദ്ധിയിലൂടെ ‘ഫെദ’യെന്ന വാർത്താ അവതാരകയെ സൃഷ്ടിച്ചത്. കുവൈത്ത് ന്യൂസിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഫെദ പ്രത്യക്ഷപ്പെട്ടത്.

നിർമിത ബുദ്ധിയുടെ സാധ്യതകളെ പ്രയോജനപ്പെടള്ള ശ്രമത്തിന്റെ ഭാ​ഗമാണ് ഫെ​ദയെന്ന് കുവൈത്ത് ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫ് അബ്ദുള്ള ബോഫ്ടെയിൻ പറഞ്ഞു. 2018ൽ ചൈനയും നിർമിതബുദ്ധി ഉപയോ​ഗിച്ച് വാർത്ത അവതാരകയെ സൃഷ്ടിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *