Timely news thodupuzha

logo

മഹാരാഷ്ട്രയിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി

നാസിക്ക്: മഹാരാഷ്ട്രയിലെ ഘോട്ടിയിലെ സ്കൂളിൽ നടന്ന തിരച്ചിലിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ നിന്നും ലഭിച്ചത് കോണ്ടവും ആയുധങ്ങളും. ഏഴു മുതൽ പത്ത് വരെയുളള ക്ലാസുകളിലെ വിദ്യാർഥികളുടെ ബാഗുകളാണ് സ്കൂൾ അധികൃതർ പരിശോധിച്ചത്.

സ്കൂൾ വൈസ് പ്രിൻസിപ്പൽ അപ്രതീക്ഷിതമായി നടത്തിയ പരിശോധയിലാണ് കോണ്ടം ഉൾപ്പെടെയുളളവ കണ്ടെത്തിയത്. മൂർച്ചയുള്ള കത്തികൾ, സൈക്കിൾ ചെയിനുകൾ, കോണ്ടം പാക്കറ്റുകൾ, ലെറ്റർ ബോക്സുകൾ, മയക്കുമരുന്ന് സംശയിക്കുന്ന വസ്തുക്കൾ എന്നിവയാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. കുട്ടികളിൽ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്ന സംശയത്തിൻറെ സൂചനയിലാണ തിരച്ചിൽ നടത്തിയത്.

വിദ്യാർഥികളിൽ കുറ്റകൃത്യ പ്രവണതകൾ തടയാൻ എല്ലാ ദിവസവും ബാഗുകൾ പരിശോധിക്കുന്നുണ്ടെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്കൂൾ അധികൃതരുടെ ഈ നടപടിയെ പിന്തുണയ്ക്കുകയാണ് രക്ഷിതാക്കൾ.

Leave a Comment

Your email address will not be published. Required fields are marked *