Timely news thodupuzha

logo

ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്‍റെ മകൻ ആസാദ് കൊല്ലപ്പെട്ടു

ലക്നൌ: എം.എൽ.എ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്‍റെ മകൻ ആസാദ് അഹമ്മദ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉമേഷ് പാൽ കേസുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ ‘വാണ്ടഡ്’ പട്ടികയിലുള്ള ഗുലാം എന്നയാളും കൊല്ലപ്പെട്ടു.

ത്സാൻസിയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇരുവരുടേയും തലയ്ക്ക് 5 ലക്ഷം വീതം വിലയിട്ടിരുന്നു. ആസാദിൽ നിന്ന് പുതിയതരം വിദേശ ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 2006 ൽ ഉമേഷ് പാൽ എന്നയാളെ തട്ടികൊണ്ട് പോയ കേസിലാണ് ആതിഖ് അഹമ്മദിനും മറ്റും രണ്ട് പേർക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. നിരവധി കേസുകളിൽ പ്രതിയായ ആതിഖിന് എതിരെയുള്ള ആദ്യ ശിക്ഷാവിധിയാണിത്.

Leave a Comment

Your email address will not be published. Required fields are marked *