മലയിൻകീഴ്: വിവാഹം മുടക്കാൻ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടിൽ വിജിൻ (22) ആണ് അറസ്റ്റിലായത്. വിജിൻ നാലുവർഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു.
പീന്നീട് ഇരുവരും തമ്മിൽ പിരിഞ്ഞു. മറ്റൊരാളുമായി യുവതിയുടെ കല്ല്യാണം ഉറപ്പിച്ചെന്നറിഞ്ഞ പ്രതി പഴയ ഫോട്ടോകൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ശേഷം വരൻറെ വീട്ടിലെത്തി ബന്ധുക്കളെ ചിത്രങ്ങൾ കാണിക്കുകയും ചെയ്തു. വിവാഹം മുടക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി ഇത്തരത്തിൽ പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഫോൺ ഫോറൻസിക് പരിശോധനക്കായി കൈമാറി.