തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തി കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ഹാന്‍ഡ് ബുക്കിന്റെ പ്രകാശനം നടന്നു. തിരുവുത്സവത്തോടനുബന്ധിച്ച് കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ക്ഷേത്രം മാനേജര്‍ ഇ.എസ്. യശോധരന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

ചടങ്ങില്‍ പി. അശോക് കുമാര്‍, ബി. വിജയകുമാര്‍, സി. ജയകൃഷ്ണന്‍ കൈപ്പട സാരഥികളായ സരുണ്‍ പുല്‍പ്പള്ളി, ബിബിന്‍ വൈശാലി എന്നിവരും പങ്കെടുത്തു. ലൈബ്രറി ബുക്ക് മാതൃകയില്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തില്‍ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ സമഗ്രവിവരങ്ങളും കീര്‍ത്തനങ്ങളും കൃഷ്ണഭക്തിഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവുത്സവ നഗരിയിലും മുന്‍നിര ഓണ്‍ലൈന്‍ സൈറ്റുകളിലും പുസ്തകം ലഭ്യമാണെന്ന് പ്രസാധകര്‍ അറിയിച്ചു.