Timely news thodupuzha

logo

Month: August 2025

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു

കണ്ണൂർ: കീഴറയിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. ഉത്സവത്തിനുപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കൾ ഇവിടെ നിന്നും കണ്ടെത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. അപകടത്തിൽ ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ശനിയാഴ്ച രാവിലെ 1.50 ഓടെയായിരുന്നു സ്ഫോടനം. ഈ വീട് വാടകയ്ക്കെടുത്ത് അനൂപ് മാലിക്കിനെതിരേ പൊലീസ് സ്ഫോടക വസ്തു നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. മുൻപും ഇയാൾ ഇതേ കേസുകളിൽ പ്രതിയായിരുന്നെന്ന് പൊലീസ് പറയുന്നു. സ്ഫോടക …

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു Read More »

ബാംഗ്ലൂരിൽ ഐ.പി.എൽ വിജയാഘോഷത്തിനിടെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർ.സി.ബി ധനസഹായം

ബാം​ഗ്ലൂർ: ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർസിബി ധനസഹായം പ്രഖ‍്യാപിച്ചു. മരിച്ച 11 പേരുടെ കുടുംബത്തിനും 25 ലക്ഷം രൂപ വീതമാണ് ആർസിബി ധനസഹായമായി പ്രഖ‍്യാപിച്ചിരിക്കുന്നത്. സമൂഹമാധ‍്യമങ്ങളിലൂടെയാണ് ആർസിബി ഇക്കാര‍്യം അറിയിച്ചത്. ജൂൺ നാലിന് വൈകിട്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ആർസിബിയുടെ വിജയാഘോഷം നടന്നത്. ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീമിനെ സ്വീകരിക്കുന്ന ചടങ്ങിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട‍ായിരുന്നു 11 പേരും മരിച്ചത്. 55 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

സി.പി.എം ആണോ അയ്യപ്പ സംഗമം നടത്തേണ്ടത്, മുഖ‍്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോയെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരേ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിപിഎം ആണോ അയ്യപ്പ സംഗമം നടത്തേണ്ടതെന്നും മുഖ‍്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എക്സ്പോ പോലെയല്ല അയ്യപ്പ സംഗമം നടത്തേണ്ടതെന്നും ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം അയ്യപ്പ സംഗമത്തിനെതിരേ വിമർശനവുമായി ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു. അയ്യപ്പ സംഗമം സർക്കാർ സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും വോട്ട് ബാങ്കാണ് ല‍ക്ഷ‍്യമെന്നുമായിരുന്നു രാജീവ് …

സി.പി.എം ആണോ അയ്യപ്പ സംഗമം നടത്തേണ്ടത്, മുഖ‍്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോയെന്ന് കുമ്മനം രാജശേഖരൻ Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോഡിട്ട് സ്വർണവില. പവന് 1200 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 76,960 രൂപയായി. ഗ്രാമിന് 150 രൂപയാണ് വർധിച്ചത്. ഇതോടെ 9620 രൂപയിലെത്തി ഒരു ഗ്രാം സ്വർണത്തിൻറെ വില. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷം 7 ദിവസം കൊണ്ട് 1700 രൂപയാണ് വർധിച്ചത്. ഈ മാസം ആദ്യം 73,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില.

കേരളത്തിൽ കനത്ത മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽല ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി രണ്ട് ജില്ലകളിൽ ശനിയാഴ്ച കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. ഉയർന്ന തിരമാലാ സാധ്യത കണക്കിലെടുത്ത് കേരള തീരത്ത് ശനിയാഴ്ചയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്ത സ്പാനിഷ് സഞ്ചാരിക്കെതിരേ കേസെടുത്തു

നെയ്റോബി: കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്തതിൻറെ പേരിൽ സ്പാനിഷ് സഞ്ചാരിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ആനയുടെ തുമ്പിക്കൈയിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തു വന്നത്. മധ്യ കെനിയയിലെ ലായ്കിപിയയിലാണ് സംഭവം. സ്കൈഡൈവ് കെനിയ എന്ന അക്കൗണ്ടിലൂടെയാണ് ആനയ്ക്ക് കെനിയയിലെ ജനപ്രിയ ബിയർ ബ്രാൻഡായ ടസ്കർ ഒഴിച്ചു കൊടുക്കുന്ന വിഡിയോ പുറത്തു വന്നത്. ഭൂപ എന്ന ആനയാണ് വീഡിയോയിലുള്ളത്. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും സാധാരണയായി സഞ്ചാരികളെ വന്യമൃഗങ്ങൾക്കരികിലേക്ക് എത്തിക്കാറില്ലെന്നും ജീവനക്കാർ പറയുന്നു. ആനയ്ക്ക് …

കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്ത സ്പാനിഷ് സഞ്ചാരിക്കെതിരേ കേസെടുത്തു Read More »

തീരുവകൾ നിയമവിരുദ്ധമെന്ന് യു.എസ് അപ്പീൽ കോടതി

വാഷിങ്ങ്ടൺ: ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾക്കു മേൽ തീരുവ ചുമത്തിയ ട്രംപിൻറെ നടപടി നിയമവിരുദ്ധമെന്ന് യുഎസ് അപ്പീൽ കോടതി. ഇൻറർനാഷണൽ എമർജൻസ് ഇക്കണോമിക് പവേഴ്സ് ആക്‌ട്(ഐ.ഇ.ഇ.പി.എ) ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡൻറ് അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. തീരുവ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടനാ പ്രകാരം നിയമനിർമാണ സഭയ്ക്ക് മാത്രമായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് തുടരും വരെ നിലവിലെ തീരുവ തന്നെ തുടരണമെന്നും കോടതി വിധിച്ചു. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകൾ നടപ്പാക്കുമെന്ന ട്രംപിൻറെ തീരുമാനം …

തീരുവകൾ നിയമവിരുദ്ധമെന്ന് യു.എസ് അപ്പീൽ കോടതി Read More »

കഞ്ചാവ് കൈവശം വച്ച മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു

ഇടുക്കി: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഇൻസ്പെക്ടർ രാഹുൽ ശശിയും സംഘവും ചേർന്ന് പാറത്തോട് ഭാഗത്ത് നടത്തിയ പരിശോധയിലാണ് രണ്ട് സംഭവങ്ങളിലായി കഞ്ചാവ് കൈവശം വച്ച മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തത്. ഒരു കിലോ നൂറ്റിപ്പത്ത് ഗ്രാം കഞ്ചാവ് കൈവശം വച്ച സംഭവത്തിലാണ് മാവടി സ്വദേശി ജോസഫിനെ നാർക്കോട്ടിക് സംഘം പിടികൂടിയത്. മുമ്പും കഞ്ചാവ് കേസിൽ പ്രതിയായിട്ടുള്ള ഇയാളെ ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് വാങ്ങി …

കഞ്ചാവ് കൈവശം വച്ച മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു Read More »

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാം; സെപ്തംബർ 1 മുതൽ നവംബർ 30 വരെയാണ് അനുമതി

ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകൾ സെപ്തംബർ 1 മുതൽ നവംബർ 30 വരെ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സന്ദർശാനാനുമതിക്ക് വഴിതെളിഞ്ഞത്. ഡാം പരിശോധന നടക്കുന്ന ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. കൂടാതെ വെള്ളം തുറന്നു വിടുന്ന ദിവസങ്ങൾ, ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ ( റെഡ്, ഓറഞ്ച് അലർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങൾ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി …

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാം; സെപ്തംബർ 1 മുതൽ നവംബർ 30 വരെയാണ് അനുമതി Read More »

അൽ അസ്ഹർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & പോളിടെക്നിക്കിൽ ഓണാഘോഷം നടത്തി

തൊടുപുഴ: അൽ അസ്ഹർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻ്റ് പോളിടെക്നിക്കിൽ ഓണാഘോഷം – തരംഗം 2025 സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ഷാൻ എം അസ്സിസ് ഉദ്ഘാടനം നിർവഹിച്ചു. അക്കാഡമിക് ഡയറക്ടർ പ്രൊഫസർ കെ.എ ഖാലിദ്, വൈസ് പ്രിൻസിപ്പാൾ പ്രൊഫസർ അഞ്ജലി പ്രസാദ്, അക്കാഡമിക് ഡീൻ പ്രൊഫസർ നീദ ഫരീദ്, ഓണാഘോഷ പരിപാടി കൺവീനർമാരായ പ്രൊഫ. മിഥുൻ ദേവ്, പ്രൊഫ. പ്രവീൺകുമാർ കെ പി, വിദ്യാർത്ഥി കൺവീനർമാരായ നബീൽ പി നജീബ്, ആന്‌റോ ജോസഫ് എന്നിവരും വിദ്യാർത്ഥികളും …

അൽ അസ്ഹർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & പോളിടെക്നിക്കിൽ ഓണാഘോഷം നടത്തി Read More »

ദേശിയ കായിക ദിനാചരണത്തോട് അനുബന്ധിച്ച് മിനി മാരത്തൊൺ സംഘടിപ്പിച്ചു

തൊടുപുഴ: മൈഭാരത് ഇടുക്കിയും സോക്കർ സ്കൂൾ തൊടുപുഴയും ആക്ടിമെഡ് ഹെൽത്ത് കെയറും സംയുക്തമായി ദേശിയ കായിക ദിന മിനി മാരത്തൊൺ സംഘടിപ്പിച്ചു. ആലപ്പുഴ അഡിഷണൽ എസ്.പിയും മുൻ കായിക താരവുമായ ജിൽസൺ മാത്യു കൊലനിയിൽ ഫ്ലാ​ഗ് ഓഫ്‌ ചെയ്തു. മാരത്തോൺ വേങ്ങലൂർ സോക്കർ സ്കൂളിലെത്തിയ ശേഷം നടന്ന സമാപന സമ്മേളനം മുൻ ഇന്ത്യൻ പരിശീലകനും ദ്രോണചര്യ അവാർഡ് ജെതാവുമായ പി.റ്റി ഔസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മൈഭാരത് ജില്ലാ ഓഫീസർ സച്ചിൻ, പി.എ സലിംകുട്ടി, അജീഷ് റ്റി …

ദേശിയ കായിക ദിനാചരണത്തോട് അനുബന്ധിച്ച് മിനി മാരത്തൊൺ സംഘടിപ്പിച്ചു Read More »

രാഹുലിൻ്റെ അനുയായികളുടെ ഫോൺ പിടിച്ചെടുത്തു

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ചിൻറെ വ്യാപക പരിശോധന. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. രാഹുലിൻറെ അനുയായികളുടെ ഫോൺ പിടിച്ചെടുത്തു. തിരുവനന്തപുരത്തു നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. സംഘടാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രേഖകളും പിടിച്ചെടുത്തതായാണ് വിവരം. ലോക്കൽ പൊലീസിൻറെ സഹായത്തോടെയായിരുന്നു പരിശോധന. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മിഷൻറെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചുവെന്നാണ് …

രാഹുലിൻ്റെ അനുയായികളുടെ ഫോൺ പിടിച്ചെടുത്തു Read More »

വരാന്തയിലെ ഗ്രില്ലിൽ നിന്ന് ഷോക്കേറ്റു; കണ്ണൂരിൽ അഞ്ച് വയസ്സുള്ള കുട്ടി മരിച്ചു

കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ അഞ്ച് വയസ്സുള്ള കുട്ടി ഷോക്കേറ്റു മരിച്ചു. കൊളാരി സ്വദേശി ഉസ്മാൻറെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മൃതദേഹം തലശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

പാലക്കാട് കോൺ​ഗ്രസ്സ് എ ഗ്രൂപ്പിൻ്റെ രഹസ്യ യോഗം ചേർന്നു

പാലക്കാട്: ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ സജീവമാക്കാൻ ഷാഫി പറമ്പിലിൻറെ നീക്കം. പാലക്കാട് ഷാഫിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ്സ് എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻറെ വീട്ടിലായിരുന്നു യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോ​ഗത്തിലെ ചർച്ചാ വിഷയമെന്നാണ് വിവരം. വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിൻറെ നീക്കം. മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയുണ്ടാവുമെന്ന് യോഗം വിലയിരുത്തി. വ്യാഴാഴ്ച …

പാലക്കാട് കോൺ​ഗ്രസ്സ് എ ഗ്രൂപ്പിൻ്റെ രഹസ്യ യോഗം ചേർന്നു Read More »

കോനാട്ട് ഹൈപ്പർമാർട്ടിൽ മെ​ഗാ മിഡ്നൈറ്റ് സെയിൽ; ഇന്ന് രാത്രി ഏഴ് മുതൽ 12 വരെ

തൊടുപുഴ: ഓണം പ്രമാണിച്ച് തൊടുപുഴ കോലാനിയിലുള്ള കോനാട്ട് ഹൈപ്പർമാർട്ടിൽ ഇന്ന് രാത്രി ഏഴ് മുതൽ 12 വരെ മെ​ഗാ മിഡ്നൈറ്റ് സെയിൽ നടത്തുന്നു. വിലക്കുറവും സമ്മാനപെരുമഴയും നേരിട്ട് ആസ്വദിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി മാനേജ്മെന്റ് അറിയിച്ചു. ഓണത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടകീഴിൽ ഒരുക്കിയിരിക്കുകയാണ്. അതിശയിപ്പിക്കുന്ന ഫ്ലാഷ് സെയിലുകളും സമ്മാനങ്ങളും സ്വന്തമക്കാം.

മഞ്ചാടി കലോത്സവം സമാപിച്ചു

ഇടുക്കി: കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന മഞ്ചാടി വർണ്ണത്തുമ്പി ബാല കലോത്സവം സമാപിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്തിലെ 30 അംഗൻവാടികളിൽ നിന്നും പങ്കെടുത്ത 600 ലേറെ കുരുന്നുകളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. 30 അങ്കണവാടികളിലെ കുട്ടികൾക്ക് പുറമേ അംഗനവാടികളിൽ രൂപം കൊടുത്തിട്ടുള്ള 30 ബാലസഭകൾ,39 ടീനേജ് ക്ലബ്ബുകൾ എന്നിവയിൽ നിന്നുള്ള കുട്ടികളും കലോത്സവത്തിൽ പങ്കാളികളായി. ഫ്രീ സ്കൂൾ,ബാലസഭ, ടീനേജ് എന്നീ മൂന്ന് സെക്ഷനുകൾ ആയി ട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. തങ്കമണി പാരിഷ്ഹാൾ,എൽ പി സ്കൂൾ, എന്നിവിടങ്ങളിൽ തയ്യാറാക്കിയ 4 സ്റ്റേജുകളിലായിട്ടാണ് …

മഞ്ചാടി കലോത്സവം സമാപിച്ചു Read More »

എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ പി.എച്ച്.ഡി നേടി ബിൻസൺ പി അഗസ്റ്റ്യൻ

തൊടുപുഴ: എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ പി.എച്ച്.ഡി നേടി ബിൻസൺ പി അഗസ്റ്റ്യൻ. പ്രത്യാശഭവൻ, ദിവ്യരക്ഷാലയം, മദർ & ചൈൽഡ്, ദിവ്യം ഫൗണ്ടേഷൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ യു.കെയിലെ ബ്രൈറ്റൺ സിറ്റി കൗൺസിലിൽ ജോലി ചെയ്ത് വരികയാണ്. വണ്ണപ്പുറം പുള്ളിക്കാട്ടിൽ പരേതനായ പി ജെ അഗസ്റ്റിന്റെയും മേരിയുടെയും മകനാണ്. ഭാര്യ ആൽബിൻ ജോർജ്ജ് കല്ലൂർക്കാട് നെടുംകല്ലേൽ കുടുംബാംഗമാണ്. മക്കൾ: നെവ ഇവാൻ.

മിടുക്കിയായ ഇടുക്കിയെ കുടുക്കിലാക്കുന്ന ചട്ടങ്ങൾ: കേരള കോൺഗ്രസ്സ്

തൊടുപുഴ: ഭൂപതിവ് നിയമ ഭേദഗതി വന്നെങ്കിലും ഉപാധിരഹിത പട്ടയമില്ലാത്തതും നിർമ്മാണ നിരോധനം മാറാത്തതും മിടുക്കിയായ ഇടുക്കിയെ കൂടുതൽ കുടുക്കിലാക്കുന്ന നടപടിയാണെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു. ജില്ലയിലെ ജനങ്ങൾ തുടർച്ചയായി സമരമുഖത്തു വന്നത് കൃഷിക്കും വീടിനുമായി പതിച്ചു നൽകിയ പട്ടയഭൂമിയിൽ മറ്റ് നിർമ്മാണങ്ങൾക്കും അനുമതി നൽകുന്നതിനുള്ള നിയമ ഭേദഗതി സർക്കാർ രൂപീകരിക്കാനാണ്. പട്ടയഭൂമിയുടെ സ്വതന്ത്ര വിനിയോഗം ഉറപ്പാക്കാൻ ഉടമയ്ക്ക് കഴിയാത്ത സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്. വീണ്ടും പണം നൽകി ക്രമവത്കരണം നടത്തണമെന്ന …

മിടുക്കിയായ ഇടുക്കിയെ കുടുക്കിലാക്കുന്ന ചട്ടങ്ങൾ: കേരള കോൺഗ്രസ്സ് Read More »

യു.എ.ഇയിലെത്തിയ വി.ഡി സതീശന്‌ ഇൻകാസ്‌ ദുബൈ എയർപോർട്ടിൽ‌ സ്വീകരണം നൽകി

ദുബൈ: യു എ ഇയിലെത്തിയ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‌ ഇൻകാസ്‌ യു എ ഇ നാഷ്ണൽ പ്രസിഡന്റ്‌ സുനിൽ അസീസിന്റെ നേതൃത്വത്തിൽ, ദുബൈ എയർപോർട്ടിൽ‌ സ്വീകരണം നൽകി. ജനറൽ സെക്രട്ടറിമാരായ എസ്‌ എം ജാബിർ, ബി എ നാസർ, സി എ ബിജു, വൈസ്‌ പ്രസിഡന്റ്‌ രാജി എസ്‌ നായർ, ദുബൈ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ റഫീഖ്‌ മട്ടന്നൂർ, ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ , ജിജോ കോണിക്കൽ തുടങ്ങിയ നാഷണൽ – സ്റ്റേറ്റ്‌ – …

യു.എ.ഇയിലെത്തിയ വി.ഡി സതീശന്‌ ഇൻകാസ്‌ ദുബൈ എയർപോർട്ടിൽ‌ സ്വീകരണം നൽകി Read More »

ഇടുക്കി എംപിക്ക്‌ മോഹഭംഗം: സലിംകുമാർ

ഇടുക്കി: മലയോര കർഷകരുടെ ദീർഘകാല സ്വപ്നം സഫലമാക്കി ഭൂനിയമ ഭേദ​ഗതി ചട്ടങ്ങൾക്ക്‌ മന്ത്രിസഭ അംഗീകാരം നൽകിയതിന്റെ ഇച്ഛാഭംഗമാണ് ഇടുക്കി എംപിക്കും കൂട്ടർക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ സലിംകുമാർ പറഞ്ഞു. ചട്ടം പുറത്തു വരില്ലെന്ന് കൊണ്ടുപിടിച്ച് പ്രചാരണം നടത്തിയ ഡീൻ കുര്യാക്കോസ് ഇപ്പോൾ കണ്ണീരൊഴുക്കുന്നത് ‘വരാൻ പോകുന്ന വൻ പണപ്പിരിവിന്റെ’ പേരിൽ.ഒരു കർഷകനെയും വലയ്ക്കാത്ത രീതിയിലായിരുക്കും ക്രമവൽക്കരണമെന്ന് റവന്യൂ മന്ത്രി കെ രാജൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ജനങ്ങളുടെ ഇടയിൽ എന്തെങ്കിലും തെറ്റിദ്ധാരണ പരത്താൻ പറ്റുമോയെന്നാണ് എം …

ഇടുക്കി എംപിക്ക്‌ മോഹഭംഗം: സലിംകുമാർ Read More »

മിസ്റ്റർ കേരള പോലീസ്-2025 ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് തൊടുപുഴയിൽ നടന്നു

തൊടുപുഴ: മിസ്റ്റർ കേരള പോലീസ്-2025 ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ കെ ദീപക്,ഇടുക്കി എസ്പി സാബു മാത്യു ഐപിഎസ്, എസ്എസ്പി എസ്പി പി.യു കുര്യാക്കോസ്,എഎസ്പി ഇമ്മാനുവൽ പോൾ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലിസ് ഉദ്യോഗസ്ഥർ മത്സരത്തിൽ പങ്കെടുത്തു.വിവിധ വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ “കേരള പോലീസ് 2025” ടൈറ്റിൽ വിന്നർ ആയത് കെഎപി ഫസ്റ്റ് ബറ്റാലിയൻ കെ.ബി ശ്രീജിത്ത് ആണ്. ചാമ്പ്യൻഷിപ്പിൽ 55 …

മിസ്റ്റർ കേരള പോലീസ്-2025 ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് തൊടുപുഴയിൽ നടന്നു Read More »

പോപ്പുലർ ഫുട്‌വെയേഴ്സ്‌സിൻ്റെ പുതിയ സംരംഭമായ പോപ്പുലർ ബാ​ഗ്നേഷൻ പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ: മുട്ടം ടൗണിൽ മണ്ണൂർ ബിൽഡിംഗിൽ കഴിഞ്ഞ 29 വർഷമായി പ്രവർത്തിച്ചു വന്നിരുന്ന പോപ്പുലർ ഫുട്‌വെയേഴ്സ്‌സിൻ്റെ പുതിയ സംരംഭമായ പോപ്പുലർ ബാ​ഗ്നേഷൻ മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടം യൂണിറ്റ് പ്രസിഡൻ്റ് വിജു സി ശങ്കർ ആദ്യ വിൽപ്പന നിർവഹിച്ചു. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ. അരുൺ ചെറിയാൻ പൂച്ചക്കുഴി, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജാ ജോമോൻ, പഞ്ചായത്ത് …

പോപ്പുലർ ഫുട്‌വെയേഴ്സ്‌സിൻ്റെ പുതിയ സംരംഭമായ പോപ്പുലർ ബാ​ഗ്നേഷൻ പ്രവർത്തനം ആരംഭിച്ചു Read More »

നുഴഞ്ഞുകയറ്റ ശ്രമം ന‌ത്തിയ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനർ: ഗുരെസ് സെക്‌ടറിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. നുഴഞ്ഞുകയറ്റശ്രമമുണ്ടാവുമെന്ന രഹസ്യാന്വേഷണ വിവരത്തിൻറെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസും ഇന്ത്യൻ സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഗുരേസ് സെക്ടറിൽ സംശയാസ്പദമായ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതോടെ സൈനികർ തീവ്രവാദികളെ വെല്ലുവിളിക്കുകയായിരുന്നു. വെടിവയ്പ്പ് നടത്തിയതോടെ ഏറ്റുമുട്ടലുണ്ടായെന്നും അതിൽ 2 ഭീകരരെ വധിച്ചുവെന്നും സൈന്യം അറിയിച്ചു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ യുവതിയുടെ നെഞ്ചിനുള്ളിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ഡോക്‌റ്ററുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായതായി സമ്മതിച്ച് ഡോക്‌റ്ററുടെ ശബ്ദരേഖ പുറത്ത്. സുമയ്യയുടെ നെഞ്ചിൽ‌ ട്യൂബ് കുടുങ്ങിയതായി രോഗിയുടെ ബന്ധുവിനോടാണ് ഡോക്റ്റർ വെളിപ്പെടുത്തൽ നടത്തിയത്. പറ്റിയത് തെറ്റു തന്നെയാണെന്നും എക്സിറെയിലാണ് സംഭവം വ്യക്തമായതെന്നും ഡോക്‌റ്റർ പറയുന്നു. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഇതിന് ഉത്തരവാദികൾ. ശ്രീചിത്രയിൽ നടത്തിയ പരിശോധനയിലാണ് ​ഗൈഡ് വയറാണെന്ന് മനസിലാകുന്നത്. രണ്ടര വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് പിഴവ് നടന്നിരിക്കുന്നതെന്നും ഡോക്‌റ്റർ പറയുന്നതായി ശബ്ദരേഖയിലുണ്ട്. 2023 മാർച്ച്‌ 22ന് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് യുവതി …

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ യുവതിയുടെ നെഞ്ചിനുള്ളിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ഡോക്‌റ്ററുടെ ശബ്ദരേഖ പുറത്ത് Read More »

ഊന്നുകൽ ശാന്ത കൊലക്കേസിൽ കുറ്റം സമ്മതിച്ച് പ്രതി

കോതമംഗലം: ഊന്നുകൽ ശാന്ത കൊലപാതക കേസിലെ പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബുധനാഴ്ച രാത്രിയോടെ എറണാകുളം മറൈൻഡ്രൈവിൽ വച്ചാണ് പ്രതിയായ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചാണ് ശാന്തയെ കൊലപ്പെടുത്തിയതെന്നും ശേഷം ആയുധവും സാരിയും വഴിയിലുപേക്ഷിച്ചെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. ഊന്നുകല്ലിൽ ആൾത്താമസമില്ലാത്ത വീടിൻറെ മാൻഹോളിനുള്ളിൽ നിന്നുമായിരുന്നു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. കുറുപ്പംപടി വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുന്നത്തുതാഴെ …

ഊന്നുകൽ ശാന്ത കൊലക്കേസിൽ കുറ്റം സമ്മതിച്ച് പ്രതി Read More »

കരിമണ്ണൂരിൽ കത്തിക്കുത്ത്; ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി: കരിമണ്ണൂരിൽ മദ്യപാനവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ വെട്ടേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കരിമണ്ണൂർ കിളിയറ പുത്തൻപുരയിൽ വിൻസെൻ്റാണ്(45) മരിച്ചത്. ബുധനാഴ്ച്ച രാത്രി ഒമ്പത് മണിയോടെ കരിമണ്ണൂർ കമ്പിപ്പാലത്ത് വച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ മാരാംപാറ കപ്പിലാംകുടിയിൽ ബിനു ചന്ദ്രൻ എന്നയാളെ കരിമണ്ണൂർ പോലീസ് പിടികൂടിയിട്ടുണ്ട്. മദ്യപാനത്തിന് ശേഷം ബിനുവിൻ്റെ നേതൃത്വത്തിൽ അക്രമം അഴിച്ച് വിടുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന. ഇതിനിടെ വിൻസൻ്റിനും ഇതര സംസ്ഥാന തൊഴിലാളിക്കും വെട്ടേറ്റു. സംഭവത്തിന് …

കരിമണ്ണൂരിൽ കത്തിക്കുത്ത്; ഒരാൾ കൊല്ലപ്പെട്ടു Read More »

സ്നേഹവും ത്യാഗവും ഓർമ്മിപ്പിച്ച് ഉയിരിൻ ഉയിരെ പ്രേക്ഷകരിലേക്കെത്തുന്നു

രാജാക്കാട്: സ്നേഹവും ത്യാഗവും ഓർമ്മിപ്പിച്ച് ഉയിരിൻ ഉയിരെ എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തുന്നു. ഇടുക്കിയിലെ ഏതാനും യുവാക്കളുടെ സ്നേഹ കൂട്ടായ്മ ഒരു സിനിമയിലേക്കെത്തിക്കുകയാണുണ്ടായത്.അതാണ് ഉയിരിൻ ഉയിരെ എന്ന മലയാള സിനിമയുടെ പിറവിക്ക് നിമിത്തമായതും. സിനിമയെ സ്വപ്നം കണ്ടിരുന്ന ഈ യുവ കൂട്ടായ്മ ഒടുവിൽ ആഗ്രഹം പ്രാവർത്തികമാക്കി.ഇടുക്കി തൊടുപുഴ സ്വദേശിയായ അഫിൻ മാത്യു എന്ന യുവാവ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് പൂർത്തീകരിച്ചതാണ് സ്നേഹത്തിനും ത്യാഗത്തിനും പ്രാധാന്യം കൊടുത്തിട്ടുള്ള നാളെ ഒടിടി റിലീസിനൊരുങ്ങുന്ന ഉയിരിൻ ഉയിരെ എന്ന ചിത്രം. വർഷങ്ങൾക്ക് …

സ്നേഹവും ത്യാഗവും ഓർമ്മിപ്പിച്ച് ഉയിരിൻ ഉയിരെ പ്രേക്ഷകരിലേക്കെത്തുന്നു Read More »

ഇടുക്കിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി: രാജാക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ചേലച്ചുവട് കത്തിപ്പാറ സ്വദേശി ചവർണ്ണാൽ സനീഷാ(40)ണ് മരിച്ചത്.രാജാക്കാടിന് സമീപം പന്നിയാർകൂട്ടിയിൽ പോത്തുപാറ – പന്നിയാർകൂട്ടി പാലത്തിലേക്കുള്ള ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് പാലത്തിൻ്റെ ഇരുമ്പു കൈവരി തകർത്തുകൊണ്ട് മുതിരപ്പുഴയാറിലേക്ക് വീഴുകയാണുണ്ടായത്. ബൈക്ക് പാലത്തിൻ്റെ തൂണിൽ തങ്ങി നിന്നു. സനീഷ് പാറക്കെട്ടുകളുള്ള ഭാഗത്തേക്കാണ് വീണത്. ഇന്നലെ രാവിലെ പത്തരയോടു കൂടി പനംകുരു കച്ചവടത്തിനായി ബൈക്കിൽ എത്തിയപ്പോഴാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ നിന്നും ആറ്റിലേക്ക് പതിച്ചത്. …

ഇടുക്കിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു Read More »

മുഴുവൻ പൊലീസുകാരേയും വെറുതെ വിട്ട വിധി കേട്ട് പൊട്ടിക്കരഞ്ഞ് ഉദയകുമാറിൻ്റെ അമ്മ; തന്നേം കൂടെ കൊന്നു കളയാത്തതെന്തേയ് കോടതിയെന്ന് പ്രതികരണം

തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളേയും വെറുതെ വിട്ട ഹൈക്കോടതി വിധിയോട് പ്രതികരിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതി. തന്നേം കൂടെ കൊന്നു കളയാത്തതെന്തേയ് കോടതിയെന്നായിരുന്നു പ്രഭാവതിയുടെ പ്രതികരണം. വീണ്ടും കോടതിയിൽ പോകാൻ നിവൃത്തി ഇല്ലെന്നും തന്റെ മോനെ അവർ പച്ചയ്ക്ക് തിന്നുവെന്നും അമ്മ പറഞ്ഞു. വളരെ വൈകാരികമായാണ് പ്രഭാവതി മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസിലെ പ്രതികളെ മുഴുവൻ വെറുതെ വിട്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഉദയകുമാർ കേസിൽ അന്വേഷണത്തിൽ പാളിച്ചകൾ ഇല്ല. എങ്ങനെയാണ് പ്രതികൾ …

മുഴുവൻ പൊലീസുകാരേയും വെറുതെ വിട്ട വിധി കേട്ട് പൊട്ടിക്കരഞ്ഞ് ഉദയകുമാറിൻ്റെ അമ്മ; തന്നേം കൂടെ കൊന്നു കളയാത്തതെന്തേയ് കോടതിയെന്ന് പ്രതികരണം Read More »

രാഹുലിനെതിരെ നിയമനടപടി ഉണ്ടാകും, ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നത് വലിയ ക്രിമിനൽ രീതി; മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതി ആണ്. എത്രനാൾ രാഹുലിന് പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ല. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാര്യങ്ങൾ സമൂഹം തീരുമാനിക്കേണ്ടത്. അത്തരം കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പലരും രാഷ്ട്രീയ ജീവിതം നയിച്ചവരാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് …

രാഹുലിനെതിരെ നിയമനടപടി ഉണ്ടാകും, ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നത് വലിയ ക്രിമിനൽ രീതി; മുഖ്യമന്ത്രി Read More »

എഐ ക‍്യാമറ അഴിമതി; സതീശന്‍റെയും ചെന്നിത്തലയുടെയും ഹർജികൾ തള്ളി

കൊച്ചി: സംസ്ഥാനത്ത് എഐ ക‍്യാമറ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവർ നൽകിയ ഹർജി തള്ളി. വസ്തുതാപരമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയാണ് ഇരുവരുടെയും ഹർജികൾ തള്ളിയത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ‍്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ‍്യവും കോടതി തള്ളി. ആരോപണം തെളിയിക്കുന്നതിൽ പാരതിക്കാർ പരാജയപ്പെട്ടതായി ഡിവിഷൻ ബെഞ്ച് അറിയിച്ചു.

അവസരങ്ങളുടെ ജാലകം തുറന്ന് അടിമാലിയിൽ തൊഴിൽ മേള

ഇടുക്കി: കുടുംബശ്രീ ജില്ലാമിഷൻ, അടിമാലി ഗ്രാമപഞ്ചായത്ത്, അടിമാലി കുടുംബശ്രീ സിഡിഎസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വിജ്ഞാനകേരളം തൊഴിൽ മേള സംഘടിപ്പിച്ചു. തൊഴിൽ മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ നിർവഹിച്ചു. എസ്ബിഐ ലൈഫ്, എൽഐസി, ആയുർ ഹെർബൽസ്, ടെസ്‌ല, ആൻസൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഡെൽഹിവെറി കൊറിയർ തുടങ്ങി 13 കമ്പനികൾ ഉദ്യോഗാർഥികളെ തേടി തൊഴിൽ മേളയിൽ എത്തി. 200 ഉദ്യോഗാർഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു. ഉദ്യോഗാർഥികളുടെ യോഗ്യത പരിശോധനക്ക് പുറമെ അഭിമുഖവും നടത്തിയാണ് നിയമനം. അടിമാലി …

അവസരങ്ങളുടെ ജാലകം തുറന്ന് അടിമാലിയിൽ തൊഴിൽ മേള Read More »

അവശ്യ സാധനങ്ങളുടെ വില വർധന നിയന്ത്രിക്കുന്നതിൽ സർക്കാർ ഫലപ്രദമായി ഇടപ്പെട്ടു: പി.ജെ ജോസഫ് എംഎൽഎ, സപ്ലൈകോ ഓണച്ചന്ത തുറന്നു

തൊടുപുഴ: പൊതുവിപണിയിൽ അവശ്യ സാധനങ്ങളുടെ വില വർധന നിയന്ത്രിക്കുന്നതിൽ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തിയെന്ന് പി.ജെ ജോസഫ് എം.എൽ.എ. സപ്ലൈകോ ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളിച്ചെണ്ണയുടെ വില കുറച്ച് 399 രൂപയ്ക്ക് വിപണിയിൽ എത്തിച്ചത് ശ്രദ്ധേയമാണെന്ന് എം.എൽ.എ. പറഞ്ഞു. തൊടുപുഴ പീപ്പിൾസ് ബസാറിൽ നടന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ. ദീപക് അധ്യക്ഷത വഹിച്ചു. സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ളാഗ് ഓഫ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു നിർവഹിച്ചു.നഗരസഭാ വൈസ് ചെയർപേഴ്സൺ …

അവശ്യ സാധനങ്ങളുടെ വില വർധന നിയന്ത്രിക്കുന്നതിൽ സർക്കാർ ഫലപ്രദമായി ഇടപ്പെട്ടു: പി.ജെ ജോസഫ് എംഎൽഎ, സപ്ലൈകോ ഓണച്ചന്ത തുറന്നു Read More »

മാത്യു ബെന്നിയുടെ തൊഴുത്തിൽ ഇപ്പോൾ 23 പശുക്കൾ

തൊടുപുഴ: വെള്ളിയാമറ്റം സ്വദേശി മാത്യു ബെന്നി എന്ന കുട്ടി ക്ഷീരകർഷകൻ്റെ തൊഴുത്തിൽ ഇന്ന് 23 പശുക്കളുണ്ട്. ഒരു വർഷത്തിനപ്പുറമുണ്ടായിരുന്നതിനേക്കാൾ ഒരെണ്ണം കൂടുതൽ…. പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ നീട്ടിയ സഹായ ഹസ്തം ജീവിതം കൂടുതൽ സുന്ദരമാക്കിയ കഥയാണ് ഈ പ്ലസ് ടു വിദ്യാർഥിക്ക് പറയാനുള്ളത്. മാത്യു ബെന്നിയെ കേരളം അറിയും. പഠനത്തോടൊപ്പം 22 പശുക്കളെ പരിപാലിച്ചിരുന്ന മാത്യുവിന്റെ തൊഴുത്തിൽ ഡിസംബർ 31നു രാത്രി 8നു കഴിക്കാൻ നൽകിയ കപ്പത്തൊണ്ടിൽ നിന്നു വിഷബാധയേറ്റ് 13 പശുക്കൾ ചത്തു. 2024 ലെ …

മാത്യു ബെന്നിയുടെ തൊഴുത്തിൽ ഇപ്പോൾ 23 പശുക്കൾ Read More »

റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു

തൊടുപുഴ: റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു. കാഡ്സ് വില്ലേജ് സ്കയറിൽ മുനിസിപ്പൽ ചെയർമാൻ കെ ദീപക് ഉദ്ഘാടനം നിർവഹിച്ചു. സഘം പ്രസിഡന്റ് കെ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ സനൂപ് കൃഷ്ണൻ സെക്രട്ടറി പി.എസ് സോണിയ, സംഘം ഭരണ സമതി അംഗങ്ങളായ പി.കെ മധു, കൃഷ്ണൻ കണിയാപുരം, കെ.എ സിദ്ധിക്, സരസ കൃഷ്ണൻകുട്ടി, ഓമന കുമാരൻ തുടങ്ങിയവർ സംസാരിച്ചു. അരിയും പഞ്ചസാരയും വെളിച്ചെണ്ണയും ഉൾപ്പെടെ 12 നിത്യോപയോഗ സാധനങ്ങൾ സർക്കാർ …

റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു Read More »

ഇടുക്കി ജില്ലാ റൈഫിൾ ഷൂട്ടിങ് ക്ലബ്ബ് മുട്ടത്ത് ഫൺ ഷൂട്ടിംഗ് നടത്തുന്നു

ഇടുക്കി: ജില്ലാ റൈഫിൾ ഷൂട്ടിങ് ക്ലബ്ബ് മുട്ടത്ത് ഓണാഘോഷത്തോട് അനുബന്ധിച്ചും തുടർന്നും പൊതുജനങ്ങൾക്കായി ഫൺ ഷൂട്ടിംഗ് നടത്തുന്നു. 12 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കുവേണമെങ്കിലും ഫൺ ഷൂട്ടിങ്ങിൽ പങ്കെടുക്കാവുന്നതാണ്. ഇന്ത്യയിൽ ആദ്യമായി ഫൺ ഷൂട്ടിംഗ് ആരംഭിക്കുന്നത് മുട്ടം റൈഫിൾ ക്ലബ്ബിലാണ്. സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടിംഗ് റേഞ്ച് ആണ് മുട്ടം റൈഫിൾ ക്ലബ്ബിന്റേത്. ഫൺ ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവർക്ക് ഷൂട്ടിംഗ് പ്രാഗല്ഭ്യം തിരിച്ചറിയാനും താല്പര്യമുള്ളവർക്ക് തുടർ പരിശീലനത്തിനുമുള്ള അവസരവും റൈഫിൾ ക്ലബ്ബിൽ ഒരുക്കുന്നു.അനുഭവസമ്പന്നരായ ട്രെയിനർമാരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം …

ഇടുക്കി ജില്ലാ റൈഫിൾ ഷൂട്ടിങ് ക്ലബ്ബ് മുട്ടത്ത് ഫൺ ഷൂട്ടിംഗ് നടത്തുന്നു Read More »

ഇടുക്കി ബൈസൺവാലിയിൽ ഒരാൾ വെട്ടേറ്റ് മരിച്ചു

ഇടുക്കി: ബൈസൺവാലിയിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. ഓലിക്കൽ സുധനാണ്(60) മരിച്ചത്. വ്യക്‌തി വൈര്യാഗ്യത്തെ തുടർന്ന് സമീപവാസി കുളങ്ങരയിൽ അജിത്താണ് കൊലപാതകം നടത്തിയത്. പ്രതി രാജാക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു ബൈസൺവാലി ചൊക്രമുടി പാറക്കടവ് ഭാഗത്തായിരുന്നു സംഭവം നടന്നത്. ആദിവാസികളാണ് വെട്ടേറ്റ് കിടന്ന സുധനെ ആദ്യം കാണുന്നത്. തുടർന്ന് പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക് ആശുപത്രിയിലാണ്.

ആര്യനാട്ട് പഞ്ചായത്ത് മെമ്പറെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയത്; ക്രൂരമായ രാഷ്ട്രീയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആര്യനാട്ട് കോൺഗ്രസ് പഞ്ചായത്ത് അംഗം ശ്രീജയെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയതാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് ക്രൂരമായ രാഷ്ട്രീയ കൊലപാതകമാണ്. ഒരു വനിതാ പഞ്ചായത്ത് അംഗത്തിനെതിരെ അധിക്ഷേപവാക്കുകളുപയോഗിച്ച് പോസ്റ്റർ പതിക്കുകയും ജംഗ്ഷനിൽ യോഗം വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതിനെത്തുടർന്നാണ് ശ്രീജ ആസിഡ് കുടിച്ച് ജീവനൊടുക്കുന്ന സാഹചര്യമുണ്ടായത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന ശ്രീജ തന്റെ വസ്തുക്കൾ വിറ്റ് പ്രശ്‌നങ്ങൾ തീർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരം ക്രൂരമായ സംഭവങ്ങൾ ഉണ്ടായത്. വാളു കൊണ്ടു മാത്രമല്ല, വാക്കു കൊണ്ടും …

ആര്യനാട്ട് പഞ്ചായത്ത് മെമ്പറെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയത്; ക്രൂരമായ രാഷ്ട്രീയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല Read More »

ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി കോതമംഗലം റിയൂ കിയൂ കരാട്ടെ സ്കൂൾ

കോതമംഗലം: ചെന്നൈയിൽ നടന്ന ഓൾ ഇന്ത്യ ഷിറ്റോ റിയു കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച മെഡൽ തിളക്കവുമായി കോതമംഗലം റിയൂ കിയു കരാട്ടെ സ്കൂൾ ടീം. ചെന്നൈയിലെ കൊട്ടിവാക്കം നല്ലൈ നാടാർ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഓൾ ഇന്ത്യ കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ്ണം, രണ്ട് വെള്ളി, അഞ്ച് വെങ്കല മെഡലുകൾ അടക്കം ഒമ്പത് മെഡലുകളാണ് ടീം കേരളത്തിനായി നേടിയത്. സീനിയർ പുരുഷ വിഭാഗം ഫൈറ്റിങ്ങിൽ അറുപത്തിയേഴ് കിലോഗ്രാം വിഭാഗത്തിൽ ബേസിൽ തോമസ്, എൺപത്തിനാല് കിലോഗ്രാം …

ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി കോതമംഗലം റിയൂ കിയൂ കരാട്ടെ സ്കൂൾ Read More »

സ്‌നേഹാലയത്തിലെ അന്തേവാസികൾക്കൊപ്പം സീനിയർ സിറ്റിസൺ ദിനം ആചരിച്ച് അൽ അസർ കോളേജിലെ എൻ.എസ്.എസ് പ്രവർത്തകർ

തൊടുപുഴ: അൽ അസർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മെർളിൻ അലക്സ്(അസിസ്റ്റന്റ് പ്രൊഫസർ), മുഹമ്മദ് ബാപ്പു നസീർ എന്നിവരുടെ നേതൃത്വത്തിൽ മുതലക്കോടം സ്‌നേഹാലയത്തിൽ സീനിയർ സിറ്റിസൺ ദിനം ആചരിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും ആശയവിനിമയ സെഷനുകളും സംഘടിപ്പിച്ചു. മുതിർന്ന പൗരന്മാർക്കൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കുവെക്കാൻ വിദ്യാർത്ഥികൾ ഒരുക്കിയ ഗാനങ്ങൾ, നൃത്തങ്ങൾ, സംഭാഷണങ്ങൾ മുതലായവ ആഘോഷത്തെ വർണ്ണാഭമാക്കി.

അജിത്കുമാറിനെതിരായ കേസിൽ മജിസ്ട്രേറ്റ് കോടതി നടപടിയിൽ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി

കൊച്ചി: എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രൊസിക്യൂഷൻ അനുമതിയില്ലാതെ കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടിയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി. അന്വേഷണത്തിന് നടപടിക്രമങ്ങൾ പാലിച്ചോ എന്ന് ചോദിച്ച കോടതി വിജിലൻസിൽ നിന്നും റിപ്പോർട്ട് തേടി. വിജിലൻസ് അന്വേഷണം നടത്തിയത് സീനിയർ ഓഫീസർ ആണോ അതോ ജൂനിയർ ഓഫീസറാണോ എന്നും കോടതി ചോദിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരേ ജില്ലാ ജഡ്ജി അന്വേഷണം നടത്തിയാൽ എങ്ങനെയിരിക്കുമെന്ന് കോടതി ആരാഞ്ഞു. നിയമവശങ്ങൾ വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞ കോടതി ഹർജി ബുധനാഴ്ച …

അജിത്കുമാറിനെതിരായ കേസിൽ മജിസ്ട്രേറ്റ് കോടതി നടപടിയിൽ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി Read More »

ആഗോള അയ്യപ്പ സംഗമത്തിൽ എം.കെ സ്റ്റാലിൻ പങ്കെടുക്കില്ല

തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പങ്കെടുക്കില്ല. മുൻ കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് പങ്കെടുക്കാനാവാത്തതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. സ്റ്റാലിൻറെ അഭാവത്തിൽ രണ്ട് മന്ത്രിമാരെ നിയോഗിച്ചതായും സർക്കാർ വ്യക്തമാക്കി. അയ്യപ്പ സംഗമത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ചതിനെതിരേ ബിജെപി രംഗത്തെത്തിയിരുന്നു. ജനങ്ങളെ കബളിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഇക്കാലത്ത് സർക്കാർ അയ്യപ്പ സംഗമം നടത്തുന്നതെന്നും ബിജെപി ആരോപിച്ചിരുന്നു. പിണറായിയും സ്റ്റാലിനും ഹിന്ദുക്കളോട് മാപ്പു പറഞ്ഞിട്ട് മാത്രമേ ശബരിമലയിൽ പ്രവേശിക്കാവൂ എന്നും മാപ്പു പറയാതെ സ്റ്റാലിനും …

ആഗോള അയ്യപ്പ സംഗമത്തിൽ എം.കെ സ്റ്റാലിൻ പങ്കെടുക്കില്ല Read More »

ആശുപത്രി നിർമാണ അഴിമതി കേസിൽ എ.എ.പി എം.എൽ.എയുടെ വസതിയിൽ റെയ്ഡ്

ന്യൂഡൽഹി: എഎപി എംഎൽഎ സൗരഭ് ഭരദ്വാജിൻറെ വസതിയിൽ ഇഡി റെയ്ഡ്. ആശുപത്രി നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻറെ ഭാഗമായാണ് റെയ്ഡ്. ഗ്രേറ്റർ കൈലാഷ് നിയോജകമണ്ഡലത്തിലെ എംഎൽഎയാണ് സൗരഭ് ഭരദ്വാജ്. ഡൽഹി സർക്കാരിൻറെ ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതികളിലെ വൻതോതിലുള്ള അഴിമതിയുമായി ബന്ധപ്പെട്ടാണ് സൗരഭ് ഭരദ്വാജിനും എഎപി നേതാവ് സത്യേന്ദ്ര ജെയിനിനുമെതിരേ കേസ് രജിസ്റ്റർ ചെയ്തത്. 2018 – 2019ൽ 5,590 കോടി രൂപയുടെ 24 ആശുപത്രി പദ്ധതികൾക്ക് അനുമതി നൽകി. ഈ പദ്ധതികൾ നടപ്പാക്കാതെ ഏറെ കാലതാമസങ്ങൾ …

ആശുപത്രി നിർമാണ അഴിമതി കേസിൽ എ.എ.പി എം.എൽ.എയുടെ വസതിയിൽ റെയ്ഡ് Read More »

നെടുമ്പാശേരിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. തായ്ലൻഡിൽ നിന്നും ക്വാലാലംപൂർ വഴി കേരളത്തിലേക്കെത്തിച്ച ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശി സിബിൻ അറസ്റ്റിലായി. കസ്റ്റംസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. സിബിനിൽ നിന്നും 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. രാജ്യാന്തര മാർക്കറ്റിൽ നാല് കോടിയോളം ഇതിന് വില വരും.

തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രക്ക് തുടക്കമായി

തൃപ്പൂണിത്തുറ: പൊന്നോണത്തിൻറെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രക്ക് തുടക്കമായി. പതിനായിരങ്ങളെ സാക്ഷിയാക്കി മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. നടൻ ജയറാമാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗൗണ്ടിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി തിരികെ സ്കൂൾ ഗൗണ്ടിലേക്കെത്തുമ്പോൾ ഘോഷയാത്ര അവസാനിക്കും. നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന ഘോഷയാത്രയിൽ ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും മറ്റ് കലാരൂപങ്ങളുമായി സംസ്ഥാനത്തിൻറെ നാനാഭാഗത്തു നിന്നുമുള്ള കലാകാരൻമാർ പങ്കെടുക്കും. അത്തച്ചമയ …

തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രക്ക് തുടക്കമായി Read More »

റിലയൻസ് ഫൗണ്ടേഷൻറെ വൻതാരക്കെതിരേ അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഉത്തരവ്

ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷൻറെ വന്യജീവി സംരക്ഷണ പുനരധിവാസ കേന്ദ്രമായ വൻതാരക്കെതിരേ അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഉത്തരവ്. സുപ്രീം കോടതി മുൻ ജഡ്ജി ജെ ചെലമേശ്വറിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. വൻതാരയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്തു നിന്നോ മൃഗങ്ങളെ എത്തിച്ചതിൽ നിയമലംഘനം നടന്നിട്ടുണ്ടോ എന്നും വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നുമാണ് അന്വേഷണ സംഘം പരിശോധിക്കുക. മാത്രമല്ല വൻതാര സ്ഥിതി ചെയ്യുന്ന സ്ഥലം, പ്രജനനം, മൃഗക്ഷേമത്തിനായുള്ള മാനദണ്ഡങ്ങൾ, വെറ്ററിനറി പരിചരണം, മൃഗങ്ങളുടെയോ മൃഗവസ്തുക്കളുടെയോ വ്യാപാരം …

റിലയൻസ് ഫൗണ്ടേഷൻറെ വൻതാരക്കെതിരേ അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഉത്തരവ് Read More »

രാഹുലിൽ നിന്നും ഇതുവരെ തൃപ്തികരമായൊരു മറുപടി കിട്ടിയിട്ടില്ലെന്ന് എ.ഐ.സി.സി

ന്യൂഡൽഹി: പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിരപരാധിത്വം തെളിയിക്കണമെന്ന നിലപാടിൽ എഐസിസി. കാര്യങ്ങളിൽ വ്യക്തത വരാതെ തുടർ പരിഗണനകളില്ലെന്നും രാഹുലിൽ നിന്നും ഇതുവരെ തൃപ്തികരമായൊരു മറുപടി കിട്ടിയിട്ടില്ലെന്നും തേതൃത്വം അറിയിച്ചു. ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരണം നൽകട്ടെ എന്നും പൊതു സമൂഹത്തിൽ നിരപരാധിത്വം തെളിയിക്കട്ടെ എന്നുമാണ് നേതാക്കളുടെ നിലപാട്. ‌ എന്നാൽ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാഹുൽ നേതൃത്വത്തെ അറിയിച്ചത്. ലൈംഗികാരോപണങ്ങളുയർന്നതിനു പിന്നാലെ തിങ്കളാഴ്ച രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ …

രാഹുലിൽ നിന്നും ഇതുവരെ തൃപ്തികരമായൊരു മറുപടി കിട്ടിയിട്ടില്ലെന്ന് എ.ഐ.സി.സി Read More »